കോവിഡ് കാലത്ത് വളരെയധികം ശ്രദ്ധയോടെ ജീവിക്കാനുള്ള താക്കീതാകുന്നു BEEFഎന്ന ഹൃസ്വചിത്രം

For full experience, Download our mobile application:
Get it on Google Play

വിശപ്പിനെക്കാൾ വലിയ പ്രശ്നം ഈ ഭൂമിയിൽ മറ്റൊന്നുംതന്നെയില്ല. മരിക്കാനും കൊല്ലാനും ഈ വിശപ്പ് മാത്രം ഒരു കാരണമാവുന്ന കാലമാണ് BEEF എന്ന വെബ് സിരീസിലെ ചാപ്റ്റർ 1 പറഞ്ഞു വെക്കുന്നത്.

വെറും എട്ടു മിനിട്ട് കൊണ്ടു വ്യക്തമാക്കുന്ന ആശയം ഈ കോവിഡ് കാലത്ത് നമ്മളെ വളരെയധികം ശ്രദ്ധയോടെ ജീവിക്കാനുള്ള താക്കീതാകുന്നു. അടുത്ത കാലത്തായി കോമഡി ആശയമാക്കി വളരെയധികം  വെബ് സിരീസ് ഇറങ്ങുന്നുണ്ട്.  അതിൽനിന്നും വ്യത്യസ്തമായി ഡാർക്ക്‌ സിരീയസ് ഗണത്തിൽ പെടുത്താവുന്ന ഒന്നാണ് ബീഫ്‌ . ഓരോ ചാപ്റ്ററൂം ഓരോ കഥകളായിരിക്കും പറയുന്നത്.

കൊച്ചി സ്വദേശി ഇമ്രാൻ സേട്ട് സംവിധാനം ചെയ്തിരിക്കുന്ന ഈ വെബ് സിരീസിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദിയും ടോബ്ബിനും ചേർന്നാണ് . ഇവർ തന്നെയാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നതും. നിർമാണം നൗഫി മുഹമ്മദ്‌, ക്യാമറ സാഹിൽ സായി, പോസ്റ്റർ ഡിസൈൻ പ്രോഫ്മാർക്ക്‌, ക്രീയേറ്റീവ് ഡയറക്ട്ടേഴ്‌സ് നിശ്ചലും മനോഷും നിർവഹിച്ചിരിക്കുന്നു.

ഈ കാലമത്രയും ഇണചേരാനൊ ആഹാരത്തിനൊ മൃഗങ്ങളെ പോലെ ദ്വന്ത യുദ്ധം വേണ്ടിവരില്ല എന്ന ധൈര്യമാണ് മനുഷ്യനെ രാജാവാക്കിയതെങ്കിൽ കോവിഡ് എന്ന കൊച്ചു കീടം ബൈബിളിലെ ദാവീദിനെ പോലെ നെഞ്ച് വിരിച്ച് ” നിന്റെതു മാത്രമല്ല ഒന്നും ” എന്ന് മനുഷ്യരാശിയെ പഠിപ്പിച്ചു.

മനുഷ്യൻ ഈ കീടത്തെയും തോപ്പിക്കുമായിരിക്കും. പക്ഷെ ഓരോ കീടങ്ങളും ബാക്കിവെച്ച് പോകുന്നത് മനുഷ്യന്റെ  ഏറ്റവും വലിയ ശത്രുവിനെ ഉണ്ടാക്കി കൊണ്ടാണ്. അതാണ് “മറ്റൊരു മനുഷ്യൻ”

ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയും മുഖമുള്ള മനുഷ്യൻ. വേദഗ്രന്ഥങ്ങളിലെ വിശുദ്ധ എഴുത്തുകൾ പറയുന്നപോലെ ” മനുഷ്യൻ മനുഷ്യനെ വേട്ടയാടുന്ന കാലം. വിശപ്പിനുവേണ്ടി മനുഷ്യൻ മനുഷ്യനെ വേട്ടയാടുന്ന കാലം !! വിദൂരമല്ലാത്ത കാലമാണ് BEEF !!!

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....