തിരുവല്ലയില്‍ സി പി എം – ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം – ഭീഷണി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല കോട്ടാലിയില്‍ നിയമസഭാ തെരഞ്ഞടുപ്പ് പ്രവര്‍ത്തനത്തിനിടെ സി.പി.എം – ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക് തര്‍ക്കം. ചുമത്രയിലെ കോട്ടാലിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി അനൂപ് ആന്റണിയുടെ തെരഞ്ഞടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എത്തിയ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അടങ്ങുന്ന സംഘം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി എന്നാണ് പരാതിയുയരുന്നത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. കോട്ടാലില്‍ ഭാഗത്തെ വീടുകളില്‍ സമ്പര്‍ക്കത്തിനായി എത്തിയ മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുജാത, ജനറല്‍ സെക്രട്ടറി പ്രസീത, നെടുംമ്പ്രം ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യാമോള്‍ എന്നിവരടങ്ങുന്ന എട്ടംഗ സംഘത്തിനെ ഇവര്‍ തടയുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

ഈ ഭാഗത്തെ വീടുകളില്‍ സമ്പര്‍ക്കം നടത്തുവാന്‍ അനുവദിക്കില്ല എന്ന് ആക്രോശിച്ച് തര്‍ക്കമുണ്ടാവുകയായിരുന്നു. വീടുകളില്‍ ഉള്ളവര്‍ തങ്ങളെ ഇറക്കി വിടാതെ തങ്ങള്‍ ഇവിടെ നിന്നും പോകില്ലെന്നും എല്ലാവര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്യമുണ്ടെന്നും ബി.ജെ.പി നേതാക്കള്‍ പറഞ്ഞു. പിന്നീട് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ കോളനിയിലെ മുഴുവന്‍ വീടുകളിലും സമ്പര്‍ക്കം നടത്തി. സംഭവമറിഞ്ഞ് തിരുവല്ല പോലീസും സ്ഥലത്തെത്തി. ബി.ജെ.പി മണ്ഡലം ഭാരവാഹികള്‍ തിരുവല്ല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...