വാഴമുട്ടത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ നാട്ടുകാര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട വാഴമുട്ടത്ത് നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. മൂന്ന് പുരുഷന്മാര്‍ക്കും ഒരു സ്ത്രീക്കും ആണ് കടിയേറ്റത്. വീട്ടുമുറ്റത്ത് നിന്നിരുന്നവരെയും തെരുവ് നായ കടിച്ചു. വാഴമുട്ടം യു.പി സ്കൂളിന് സമീപത്തയാണ് സംഭവം നടന്നത്. തുടര്‍ന്ന് നാട്ടുകാര്‍ നായയെ തല്ലിക്കൊല്ലുകയായിരുന്നു. ഉടന്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നായയ്ക്ക് പേ വിഷബാധയുണ്ടോ എന്നും സംശയമുണ്ട്.

സ്കൂള്‍ സമയമല്ലാത്തതിനാല്‍ കുട്ടികള്‍ കടിയേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. തല്ലിക്കൊന്ന നായയുടെ സാമ്പിളുകള്‍ ശേഖരിച്ച് തിരുവല്ലയിലെ മൃഗ സംരക്ഷണ വകുപ്പിന്റെ ലാബിലേക്ക് അയച്ചു. പ്രദേശത്ത് കാലങ്ങളായി തെരുവ് നായ ശല്യം രൂക്ഷമായിട്ടും ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കുന്നില്ല എന്നും ആക്ഷേപമുയരുന്നുണ്ട്. റോഡരുകില്‍ വലിച്ചെറിയുന്ന മാലിന്യങ്ങളും തെരുവ് നായ ശല്യം രൂക്ഷമാക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...

ഡൽഹി-എൻസിആർ മേഖലകളിൽ സിഎൻജിയ്ക്ക് വില കൂട്ടി ; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ

0
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന...