ഇളകൊള്ളൂർ : കുമ്പഴ-കോന്നി റോഡരികിൽ ഐ.ടി.ഐ.പടിക്കൽ എതിർവശമാണ് വെട്ടൂർ മഹാവിഷ്ണുേക്ഷത്രം. അച്ചൻകോവിലാറിന്റെ തീരത്തുള്ള ഇവിടെ കർക്കടക വാവുബലിക്ക് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. 50,000 ആൾക്കാരെയാണ് ബലിതർപ്പണത്തിന് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് പുലർച്ചെ 3.30 മുതൽ 11 വരെ ബലിതർപ്പണം നടത്താം. ഒരേസമയം ആയിരംപേർക്ക് ബലിയിടാനുള്ള സൗകര്യമുണ്ട്. പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകം സ്ഥലമുണ്ട്. വൈകല്യം ബാധിച്ചവർ, തറയിൽ ഇരിക്കാൻ പറ്റാത്തവർക്ക് പ്രത്യേക സ്ഥലത്ത് ബലിതർപ്പണം നടത്താം. തിലഹോമം, പിതൃപൂജ, സായൂജ്യപൂജ, എന്നിവ നടത്താം. അരോഗ്യവകുപ്പ്, അഗ്നിരക്ഷാസേന എന്നിവരുടെ സേവനം കിട്ടും. കൂപ്പണുകൾ വിതരണം തുടങ്ങിയതായി സെക്രട്ടറി ആർ.രാമാനന്ദൻനായർ പറഞ്ഞു. ബലിക്ക് ആവശ്യമായ പവിത്രം, തിടമ്പ് എന്നിവയുടെ നിർമാണം ഒരാഴ്ച മുമ്പേ തുടങ്ങി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.






























