വെട്ടൂർ : തപ്പുകൊട്ടി വിളിച്ചിറക്കി ആയിരവില്ലന്റെ ഉപദേവതയായ വലഞ്ചൂഴി ദേവിയുടെ മുൻപിൽ ഗണപതിയും മാടനും മറുതയും തുള്ളിയുറഞ്ഞാടി കളമൊഴിഞ്ഞു. ആയിരവില്ലൻ ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയിൽ നടന്ന പൂരപ്പടയണിയിലാണ് കലാഗ്രാമത്തിലെ പുതുതലമുറയും കടമ്മനിട്ട ഗോത്രകലാകളരിയും ചേർന്ന് തുള്ളിയുറഞ്ഞ് കളമൊഴിഞ്ഞത്. ഉത്രം ഉത്സവവും ചരിത്രപ്രസിദ്ധമായ കെട്ടുകാഴ്ചയും നാളെ (ഏപ്രിൽ 5).
മധ്യതിരുവിതാംകൂറിലെ അംബരചുംബികളായ ഏറ്റവും വലിയ എടുപ്പ് കുതിരകളെ അണിനിരത്തുന്ന കെട്ടുകാഴ്ച ഇന്ന് വൈകിട്ട് നാലിന് കാഴ്ചക്കണ്ടത്തിൽ അണിനിരക്കും. ദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കുന്ന ചെറുതും വലുതുമായ നെടുംകുതിരകളും ഇരട്ടക്കാളകളും ആനയും ചെറുകാളകളും നിറയുന്നതാണ് കെട്ടുകാഴ്ച. ഹരിയോ….ഹരേ വിളിയുടെയും വഞ്ചിപ്പാട്ടിന്റെയും മന്ത്രമുഖരിതവും ഭക്തിസാന്ദ്രവുമായ അന്തരീക്ഷത്തിൽ നാളെ (5) വൈകിട്ട് നാലിന് ക്ഷേത്രം ഉപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തിൽ ക്ഷേത്രത്തിലെത്തി ദേശദേവനെ ക്ഷണിച്ച് കരക്കുതിരയ്ക്ക് സമീപം എത്തിക്കും. തുടർന്ന് ദേവൻ കെട്ടുരുപ്പടികൾക്ക് മുന്നുവട്ടം വലം വെയ്ക്കുന്നതോടെ കെട്ടുകാഴ്ച ആരംഭിക്കും.
കുതിരമൂട്ടിൽ നിന്ന് ആദ്യം കരക്കുതിരയെ ഭക്തജനങ്ങൾ തോളിലേറ്റി കുളത്തുംമട്ടലിൽ എത്തിക്കും പിന്നാലെ ക്രമം അനുസരിച്ച് മറ്റ് കെട്ടുരുപ്പടികളും കുളത്തും മട്ടലിൽ എത്തിക്കും. തുടർന്ന് പടയണിക്കളത്തിൽ വേലകളി അരങ്ങേറും. രാത്രി 7ന് കളമെഴുത്തും പാട്ടും ക്ഷേത്രത്തിൽ നടക്കും. രാത്രി 9 മുതൽ പടയണിക്കളത്തിലേക്ക് എഴുന്നള്ളത്ത്. രാത്രി 12 മുതൽ കൊട്ടാരക്കര ഗോകുലം എൻ്റർടൈനേഴ്സ് അവതരിപ്പിക്കുന്ന നൃത്തസംഗീതനാടകം: സഹസ്രമുഖൻ.
മധ്യതിരുവിതാംകൂറിലെ മിക്ക ക്ഷേത്രങ്ങളിലും കെട്ടുകാഴ്ചകൾ പ്രത്യേകിച്ച് നെടുംകുതിരകൾ ചക്രങ്ങളിൽ കെട്ടിവലിച്ചാണ് ക്ഷേത്രങ്ങൾക്ക് സമീപത്തേക്ക് എത്തിക്കുന്നത്. എന്നാൽ ചട്ടത്തിൽ നിർമിച്ചിരിക്കുന്നതും ആളുകൾ ചുമലിലേറ്റി കൊണ്ടുവരുന്ന ഏറ്റവും വലിയ നെടുംകുതിരകളെ അണിനിരത്തുന്ന ക്ഷേത്രമാണ് വെട്ടൂർ. ഭക്തിയും ഭൂപ്രകൃതിയുടെ പ്രത്യേകതയും നിർമാണത്തിലെ വൈദഗ്ധ്യവും ഇതിന് കാരണം.
എടുക്കാൻ മുന്നൂറിലേറെപ്പേർ
തച്ചുശാസ്ത്രത്തിന്റെ കൃത്യതയാണ് ഓരോ എടുപ്പുകുതിരകളും. 44 അടി ഏഴിഞ്ച് ഉയരവും 14അടി ഒൻപതിഞ്ച് വീതിയുമാണ് വെട്ടൂരിലെ കെട്ടുകാഴ്ചയിലെ ഏറ്റവും വലിയ എടുപ്പുകുതിരയായ കരക്കുതിരയ്ക്കുള്ളത്. 44അടി നീളം വീതമുള്ള രണ്ട് തേക്കിൻ ചട്ടത്തിലാണ് എടുപ്പുകുതിരയെ ഉറപ്പിക്കുന്നത്. സമചതുരാകൃതിയിൽ മേൽക്കൂടാരംവരെ പോകുന്നതാണ് ഇതിന്റെ ഘടന. 14അടി ഒൻപതിഞ്ച് നീളത്തിലും ഒൻപതിഞ്ച് വീതിയിലുമാണ് കുതിരയെ ഉറപ്പിക്കുന്നതിനുള്ള പടികൾ നിർമിക്കുന്നത്. 12അടി നീളമുള്ള കമത്ത് പടിയും 174 സെന്റീമീറ്റർ നീളമുള്ള വാട്ടപ്പടിയും എട്ടുമീറ്റർ കതിരുകാലും 12 അടി ഇടക്കൂടാരവും 13 ഇല്ലിത്തട്ടുകളും ഉണ്ട്.
കൂടാതെ അടിക്കൂടാരം, ഇടക്കൂടാരം, മേൽക്കൂടാരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളോടും കൂടിയതുമാണ് കരക്കുതിര. അടിക്കൂടാരത്തിനും ഇടക്കൂടാരത്തിനും മധ്യത്തിലാണ് തിടമ്പും ദാരുശില്പങ്ങളും നെറ്റിപ്പട്ടവും വയ്ക്കുന്നത്. പിരമിഡ് ആകൃതിയാണ് കൂടാരത്തിനുള്ളത്. പാലത്തടിയിൽ കൊത്തുപണികളോടുകൂടി നിർമിച്ചതാണ് കൂമ്പ്. ഇല്ലിത്തട്ടുകളും അറയും വെള്ളത്തുണി കൊണ്ട് മറയ്ക്കും. ഇല്ലിത്തട്ടുകളിൽ തൂക്കുകൾ ഉപയോഗിച്ച് അലങ്കരിക്കും. മറ്റുള്ള ക്ഷേത്രങ്ങളിൽ എടുപ്പുകുതിരകളെ തടിച്ചക്രത്തിൽ ബന്ധിച്ച് ഉരുട്ടിക്കൊണ്ടും വലിച്ചുകൊണ്ടും പോകുമ്പോൾ ഇവിടെ മൂന്നുറിലധികം ആളുകൾ ഇരുചട്ടത്തിനും ഇരുവശത്തുനിന്നും തോളിലേറ്റിക്കൊണ്ടാണ് പോകുന്നത്.
പ്രകൃതിദത്തം
കെട്ടുരുപ്പടികൾ എല്ലാം തന്നെ നിർമിക്കുന്നത് പ്രകൃതി ദത്തമായ വസ്തുക്കൾ കൊണ്ടാണ്. തെങ്ങ്, കമുക്, പന, പ്ലാവ്, തേക്ക് എന്നിവയാണ് വിവിധ അളവിലുള്ള കുതിരകൾ നിർമിക്കാൻ ഉപയോഗിക്കുന്ന വൃക്ഷങ്ങൾ. നാല് കതിരുകാലുകളാണ് കുതിരയുടെ നിലനിൽപ്പിനെ സാധ്യമാക്കുന്നത്. വിശ്വാസപ്രകാരം നാലു കതിരുകാൽ നാലുവേദങ്ങളെയും കതിരുകാലുകൾക്ക് ബലക്ഷയമുണ്ടാകാതിരിക്കാൻ സഹായത്തിനായി നൽകിയിരിക്കുന്ന ചാരുകാലുകൾ 108 ഉപനിഷത്തുകളെയും 18 പുരാണങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. ഏറ്റവും മുകളിലെ കൂടാരം ശ്രീകോവിലിന്റെ പ്രതീകമാണ്. അതിന് മുകളിലെ കൂമ്പ് മോക്ഷത്തെയും സൂചിപ്പിക്കുന്നു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
































