കേരളത്തിലെ വിഎച്ച്എസ്ഇ സ്കൂളുകളിൽ ഇനി ശനിയാഴ്ചകളിൽ അവധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ഇനി ശനിയാഴ്ച അവധിയായിരിക്കും. നിലവിൽ ആഴ്ചയിൽ ആറ് ദിവസമാണ് വിഎച്ച്എസ്ഇ ക്ലാസുകൾ നടക്കുന്നത്. ഇപ്പോൾ ശനിയാഴ്ചകളിൽ അവധി നൽകിക്കൊണ്ട് അധ്യയന ദിവസങ്ങൾ അഞ്ചായി ചുരുക്കി.വിദ്യാർത്ഥികളുടെ ദീർഘകാലമായുള്ള ആവശ്യമാണ് സർക്കാർ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ആഴ്ചയിൽ ആറ് ദിവസം പഠിക്കുന്നത് കുട്ടികളിൽ പഠന ഭാരവും മാനസിക പിരിമുറുക്കവും സൃഷ്ടിക്കുന്നുവെന്ന് തുടക്കം മുതൽ തന്നെ പരാതി ഉയർന്നിരുന്നു.

പുതുക്കിയ നാഷണൽ സ്കിൽ എലിജിബിലിറ്റി ഫ്രെയിംവർക്ക് പ്രകാരം കോഴ്സുകളുടെ അധ്യാപന സമയം 1120 മണിക്കൂറിൽ നിന്ന് 600 മണിക്കൂറായി കുറച്ചിട്ടുണ്ട്. എന്നാൽ ഈ മാറ്റമുണ്ടായിട്ടും സംസ്ഥാനത്തെ വിഎച്ച്എസ്ഇ സ്കൂളുകളിൽ ആഴ്ചയിൽ ആറ് ദിവസമാണ് ക്ലാസുകൾ നടന്നുകൊണ്ടിരുന്നത്. പീരിയഡുകളുടെ ദൈർഘ്യം ഒരു മണിക്കൂറായി നിലനിർത്തിക്കൊണ്ട് ശനിയാഴ്ചത്തെ അധ്യയനം ഒഴിവാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി...

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...

തോപ്പു എൻ ഡി വെങ്കടാചലം ഡിഎംകെയിൽനിന്ന് രാജിവെച്ചു

0
ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ...

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ...