പാറ്റയുടെ ചിത്രം ഉൾപ്പെടുത്തി ; എംജി സർവകലാശാലയിൽ ഫ്ലെക്സ് ബോർഡിനെ ചൊല്ലി തർക്കം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: എംജി സർവകലാശാലയിൽ ഫ്ലെക്സ് ബോർഡിനെ ചൊല്ലി വിവാദം. യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിക്കുന്ന നാഷണൽ കോൺഫറൻസിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലെക്സാണ് തർക്കത്തിന് ഇടയാക്കിയത്. ഫ്ലെക്സിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ഫ്ലെക്സ് ഉടൻ നീക്കം ചെയ്യണമെന്ന് വൈസ് ചാൻസലർ നിർദേശം നൽകി. സർവകലാശാലയുടെ ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികളിൽ ഇത്തരം ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് അനുചിതമാണെന്ന നിലപാടാണ് സർവകലാശാല ഭരണസമിതി സ്വീകരിച്ചതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ക്യാമ്പസിൽ ചർച്ചകളും പ്രതിഷേധങ്ങളും തുടരുകയാണ്.

സർവകലാശാല ഫണ്ട് ഉപയോഗിക്കുന്ന പരിപാടിയിൽ രാഷ്ട്രീയം വേണ്ടെന്നാണ് വിസി നിലപാട്. ദില്ലി സമരത്തോടുള്ള ഐക്യദാർഢ്യമാണ് ഫ്ലെക്സ് ബോ‍ർഡെന്ന് സ‍ർവകലാശാല യൂണിയൻ വ്യക്തമാക്കി. എംജി സർവകലാശാല ക്യാമ്പസിൽ യൂണിയന്‍റെ നേതൃത്വത്തിൽ കൂടുതൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച് പ്രതിഷേധിക്കാനും വിദ്യാര്‍ത്ഥികൾ തീരുമാനിച്ചിട്ടുണ്ട്. വിസിക്ക്‌ എതിരെ സർവകലാശാല യൂണിയൻ പ്രതിഷേധ പ്രകടനവും നടത്തി. ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്കില്ലെന്നാണ് സിജെപി വ്യക്തമാക്കിയത്. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രശ്‌നങ്ങളിൽ ബദൽ ശക്തിയായി ഇടപെടും. സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ സ്ഥാപിക്കാൻ ആലോചനയുണ്ട്. കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള യൂണിറ്റുകളും പരി​ഗണനയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല ആക്രമിച്ച് ഇസ്രയേൽ ; മിസൈലുകളും റോക്കറ്റുകളും തകർത്തു

0
ബെയ്റൂട്ട് : തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക്...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : വായ്പയ്ക്കായി ഈട് നൽകിയ ഭൂമിയുടെ മൂല്യം ഒരുവർഷത്തിനിടെ കൂടിയത്...

0
കാഞ്ഞങ്ങാട് : അർജന്റീന ഫുടബോൾതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് 126...

മാസപ്പടിക്കേസിൽ കേസെടുക്കുന്നത് വൈകും ; എഫ്ഐആർ രജിസ്റ്റർ ചെയ്യുക അടുത്ത ആഴ്ചയോടെ മാത്രം

0
തിരുവനന്തപുരം: മാസപ്പടി കേസിൽ കേസെടുക്കുന്നത് വൈകും. അടുത്ത ആഴ്ചയോടെ മാത്രമെ എഫ്...

പി.എസ്.സി. പരീക്ഷാക്രമക്കേട് ; അന്വേഷണം ചെയർമാനിലേക്ക്, രണ്ട് ഉദ്യോഗസ്ഥരെ പ്രതികളാക്കും

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാത്തട്ടിപ്പിൽ ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെ പി.എസ്.സി....