കൈറ്റ്-വിക്ടേഴ്‌സില്‍ ഇന്ന് മുതല്‍ തത്‌സമയ ഫോണ്‍-ഇന്‍ പരിപാടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുപരീക്ഷകളില്‍ പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്‌സമയ ഫോണ്‍-ഇന്‍ പരിപാടി കൈറ്റ്-വിക്ടേഴ്‌സില്‍ ഇന്ന് മുതല്‍ ആരംഭിക്കും. മുഴുവന്‍ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. പത്താംക്ലാസുകാര്‍ക്ക് വൈകീട്ട് 5.30 മുതല്‍ 7 വരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതല്‍ 9 വരെയും 1800 425 9877 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ സംശയനിവാരണം നടത്താം.

പത്താംക്ലാസിലേത് തൊട്ടടുത്ത ദിവസം രാവിലെ 6 മുതല്‍ പുനഃസംപ്രേഷണം ചെയ്യും. പത്താംക്ലാസില്‍ മാര്‍ച്ച്‌ 3 മുതല്‍ 5 വരെ തുടര്‍ച്ചയായി രസതന്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളും 7 മുതല്‍ 11 വരെ ഭൗതികശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം എന്നിങ്ങനെയാണ് ലൈവ് ഫോണ്‍-ഇന്‍. മാര്‍ച്ച്‌ 12 ന് ഭാഷാവിഷയങ്ങളും ലൈവ് നല്‍കും.

പ്ലസ് ടു വിഭാഗത്തിന് മാര്‍ച്ച്‌ 3 മുതല്‍ 12 വരെ തുടര്‍ച്ചയായി കെമിസ്ട്രി, ഫിസിക്‌സ്, ഹിസ്റ്ററി, മാത്‌സ്, ഇക്കണോമിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്/ആപ്ലിക്കേഷന്‍, ഇംഗ്ലീഷ്, ബയോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളും മാര്‍ച്ച്‌ 13 ന് ഭാഷാവിഷയങ്ങളും മാര്‍ച്ച്‌ 14 ന് പൊളിറ്റിക്കല്‍ സയന്‍സും ലൈവ് ഫോണ്‍-ഇന്‍ പരിപാടിയില്‍ ലഭ്യമാക്കും. കൈറ്റ്-വിക്ടേഴ്‌സ് പ്ലസില്‍ അടുത്തദിവസം പത്താംക്ലാസ് രാത്രി 7.30 നും പ്ലസ് ടു വൈകുന്നേരം 5.30 നും പുനഃസംപ്രേഷണം ചെയ്യും.

ഇന്ന് (മാര്‍ച്ച്‌ 3, വ്യാഴം) മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ രാവിലെ 7.30 മുതല്‍ 10.30 വരെ (ദിവസവും ആറു ക്ലാസുകള്‍) ആയിരിക്കും. പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ്-വിക്ടേഴ്‌സ് പ്ലസില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ. പ്രീ-പ്രൈമറി രാവിലെ 10.30നും ഒന്നുംരണ്ടും ക്ലാസുകള്‍ ഉച്ചയ്ക്ക് 12.00നും 12.30നും. ഇവയുടെ പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ് വിക്ടേഴ്‌സ് പ്ലസില്‍ വൈകുന്നേരം 3.30നും രാവിലെ 7 നും 7.30നും നടക്കും.

മൂന്ന്, നാല് ക്ലാസുകള്‍ക്ക് ഇനിമുതല്‍ ദിവസവും രണ്ടുക്ലാസുകള്‍ (ഉച്ചയ്ക്ക് 1 മുതല്‍ 2 വരെയും, 2മുതല്‍ 3 വരെയും) ഉണ്ടായിരിക്കും. ഇവയുടെ പുനഃസംപ്രേഷണം രാവിലെ 8 നും 9 നും. അഞ്ചും ഏഴും ക്ലാസുകള്‍ ഉച്ചയ്ക്ക് 3 നും 3.30 നും (പുനഃസംപ്രേഷണം 10.30നും 11 നും). ആറാംക്ലാസിന്റെ സംപ്രേഷണം പൂര്‍ത്തിയായി. എട്ടിന് മൂന്നു ക്ലാസുകളും (വൈകുന്നേരം 4 മുതല്‍ 5.30 വരെയും) പുനഃസംപ്രേഷണം അടുത്തദിവസം 11 മുതല്‍ കൈറ്റ്-വിക്ടേഴ്‌സ് പ്ലസില്‍) ഒന്‍പതിന് രാവിലെ 11 മുതല്‍ 12 വരെ രണ്ടുക്ലാസുകളും നടക്കും.

(പുനഃസംപ്രേഷണം വൈകുന്നേരം 4 മുതല്‍, കൈറ്റ്-വിക്ടേഴ്‌സ് പ്ലസില്‍ അടുത്ത ദിവസം ഉണ്ടായിരിക്കും). പൊതുപരീക്ഷയുള്ള കുട്ടികള്‍ക്ക് സാധാരണ ക്ലാസുകള്‍ക്കുപുറമേ പരീക്ഷയ്ക്ക് സഹായകമാകുന്ന വിധത്തിലുള്ള റിവിഷന്‍ ക്ലാസുകളും ഓഡിയോ ബുക്കുകളും നേരത്തെ കൈറ്റ് പുറത്തിറക്കിയിട്ടുണ്ട്. മുഴുവന്‍ ക്ലാസുകളും സമയക്രമവും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...