വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ; പയ്യന്നൂരിലെ മൈത്രി ഹോട്ടലില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂർ : വെജ് ബിരിയാണിക്ക് പകരം ചിക്കന്‍ ബിരിയാണി വിളമ്പിയതിന് പിന്നാലെ ഹോട്ടലില്‍ സംഘര്‍ഷം. പയ്യന്നൂരിലെ ഹോട്ടലിലാണ് സംഘര്‍ഷമുണ്ടായത്. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പയ്യന്നൂര്‍ മെയിന്‍ റോഡിലെ മൈത്രി ഹോട്ടലില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഉച്ചയ്ക്ക് ഹോട്ടലിലെത്തിയ ഒരാള്‍ വെജ് ബിരിയാണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിക്കാനായി വിളമ്പുന്നതിനിടയിലാണ് ബിരിയാണി ചിക്കനാണെന്നത് ശ്രദ്ധയില്‍പ്പെട്ടത്.

വിവരം ഹോട്ടലുടമയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെ തര്‍ക്കമായി. ചിക്കന്‍ കഴിക്കാറില്ലെന്നും ഭക്ഷണം മാറ്റി നല്‍കാന്‍ ഹോട്ടലുടമ തയ്യാറായില്ലെന്നുമാണ് ആരോപണം. ഹോട്ടലുടമയുമായുള്ള തര്‍ക്കം ശ്രദ്ധയില്‍പ്പെട്ടതോടെ ഹോട്ടലിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. വിളമ്പിയ ചിക്കന്‍ ബിരിയാണി തങ്ങള്‍ എടുക്കാമെന്നും പകരം വെജ് ബിരിയാണി കൊടുക്കണമെന്നുമുള്ള യുവാക്കളുടെ സമവായ നിര്‍ദ്ദേശവും ഹോട്ടലുടമ പരിഗണിച്ചില്ല. ഇതോടെ ഹോട്ടലുടമ യുവാക്കളോടും തട്ടിക്കയറി.

പിന്നാലെയാണ് തര്‍ക്കം കയ്യേറ്റത്തിലെത്തിയത്. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്‍റ് പയ്യന്നൂര്‍ യൂണിറ്റ് പ്രസിഡന്‍റ് കൂടിയായ ഹോട്ടലുടമ ഡി വി ബാലകൃഷ്ണന്‍, ഭക്ഷണം കഴിക്കാനെത്തിയ സി പി ഷിമിത്ത്, എംഎസ് സനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഹോട്ടലില്‍ ബഹളമായതോടെ നിരവധിപ്പേരാണ് ഇവിടേയ്ക്ക് എത്തിയത്. പിന്നാലെ പോലീസും എത്തി. ഹോട്ടലുടമയുടെ ഭാഗത്ത് നിന്നാണ് വീഴ്ചയുണ്ടായതെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് വിശദമാക്കി. ഇരുവിഭാഗവും സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ മുഹമ്മദ് റിയാസ് എംഎൽഎ...

0
കോഴിക്കോട്: മലയാള മനോരമ ദിനപത്രം നൽകിയ വ്യാജ വാർത്തയ്ക്കെതിരെ പി എ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...