തിരുവല്ല : വരാൻ പോകുന്നത് വലിയ പ്രളയമാണെന്നുള്ള കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം മുൻനിർത്തി വെള്ളപ്പൊക്കത്തിൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കേരളാ കോൺഗ്രസ് എം ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു. നിലവിൽ പല ഓടകളും തോടുകളും മാലിന്യം നിറഞ്ഞു അടഞ്ഞു കിടക്കുന്ന സാഹചര്യമാണുള്ളത്, ഇത് അടിയന്തിരമായി നീക്കം ചെയ്ത് നീരൊഴുക്ക് തടസപ്പെടാതിരിക്കാനുള്ള നടപടികൾക്ക് അധികൃതർ രൂപം നൽകണമെന്ന് വിക്ടർ പറഞ്ഞു. കേരള കോൺഗ്രസ്സ്. എം ഇരവിപേരൂർ മണ്ഡലം നേതൃസംഗമം ഉദ്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് റെജി തോമസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റോയി ചാണ്ടപ്പിള്ള., യൂത്ത് ഫ്രണ്ട് എം പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അനീഷ് വി ചെറിയാൻ, എസ് കെ പ്രദീപ് കുമാർ, സാബു തോമസ്, പി സി ആൻഡ്രൂസ്, ടോജി കൈപ്പശേരിൽ എന്നിവർ പ്രസംഗിച്ചു