ഭക്ഷണപദാർത്ഥങ്ങളിലെ മായം : പരിശോധനകൾ കാര്യക്ഷമമാക്കണം ; വിക്ടർ ടി തോമസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരളത്തിൽ ലഭിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ മാരകമായ രോഗങ്ങൾക്ക് കാരണമായ കൃത്രിമ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു എന്ന വാർത്തകൾ വന്നിട്ടും കേരളത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് ഇത് ഒന്നും അറിയാത്ത മട്ടിലാണ്. കേരളത്തിൽ ക്യാൻസർ രോഗം കുടുംബങ്ങളെ കാർന്ന് തിന്നുകയാണ്. ക്യാൻസർ രോഗികൾ കൂടി വരികയാണ് ഒരോ ദിനവും. ഇവിടെ വൻകിട കമ്പനികളുടെ ഉൽപനങ്ങൾ പരിശോധന നടത്താൻ സർക്കാർ സംവിധാനങ്ങൾ തയ്യാറല്ല. പരാതികൾ വരുമ്പോൾ നാമമാത്രമായ പരിശോധകൾ ആണ് നടക്കുന്നത്.
പഴകിയതും മാരകമായ വിഷാംശം അടങ്ങിയ മീനുകൾ ഉൾപ്പെടെ പിടിച്ച കടകൾ അടുത്ത ദിവസങ്ങളിൽ തന്നെ വീണ്ടും തുറന്നു പ്രവർത്തിക്കുന്ന കാഴ്ചകൾ ആണ് കാണുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി ഉള്ള പ്രഹസനമാണ് ഇപ്പോൾ ഉദ്യോഗസ്ഥർ കാണിക്കുന്ന പരിശോധകൾ.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിഷാംശങ്ങൾ അടങ്ങിയ പച്ചക്കറിയും മൽസ്യങ്ങളും സുലഭമായി പരിശോധകൾ ഇല്ലാതെ കേരളത്തിലേക്ക് വരുന്നു. ഭക്ഷ്യസുരക്ഷ വകുപ്പും എല്ലാത്തിനും മൗന അനുവാതം നൽകുന്ന പ്രവണതയാണ് നിലവിൽ ഉള്ളത്. സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടൽ നടത്തണം. ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യക്ഷമമാക്കുകയും എല്ലാ ജില്ലകളിലും സ്ഥിരമായി മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കണമെന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി പുനഃസംഘടന : മികച്ച നേതാക്കളെ കണ്ടെത്താൻ ടാലന്റ് ഹണ്ടുമായി ബിജെപി

0
തിരുവനന്തപുരം : പാർട്ടിസംവിധാനത്തിലും പ്രവർത്തനരീതികളിലും നിർണായക മാറ്റത്തിനൊരുങ്ങി ബി.ജെ.പി. പ്രവർത്തന മികവിന്റെ...

പൊതുപദവികളിൽ മോദിയുടെ 25 വർഷം ; സെപ്റ്റംബർ 17 മുതൽ ഒരുമാസം സേവനപ്രവർത്തന പരിപാടികൾ...

0
ന്യൂഡൽഹി : പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനകാലയളവ്...

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...