കോവിഡ് വ്യാപനം തടയുവാൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണം ; കേരള യൂത്ത് ഫ്രണ്ട്

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : കോവിഡ് അതിരൂക്ഷമായി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നേരത്തെ ഉണ്ടായിരുന്ന കോവിഡ് സെന്ററുകൾ പുനഃസ്ഥാപിക്കുകയും കോവിഡ് മൂലം ബുദ്ധിമുട്ടുന്ന രോഗികൾക്ക് സൗജന്യ ചികിത്സ സർക്കാർ ഉറപ്പാക്കുകയും ചെയ്യണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള അധ്യക്ഷത വഹിച്ചു. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ശ്രീ അജിത് മുതിരമല  മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വക്കറ്റ് ബാബു വർഗീസ്, റോയി ചാണ്ടപ്പിള്ള,
 മീഡിയാസെൽ സംസ്ഥാന സെക്രട്ടറി ജയ്സ് വെട്ടിയാർ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജേഷ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ജിൻസി കടവിങ്കൽ, വൈസ് പ്രസിഡന്റ് സജി കൂടാരത്തിൽ, പാർട്ടി ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് ദീപു ഉമ്മൻ, കോഴഞ്ചേരി പഞ്ചായത്ത് മെമ്പർ റോയി പുത്തൻപറമ്പിൽ, ഷാനു മാത്യു, യൂത്ത് ഫ്രണ്ട് ആറൻമുള നിയോജകമണ്ഡലം പ്രസിഡന്റ് റൈജു എബ്രഹാം കാവുംപാട്ട്. എന്നിവർ പ്രസംഗിച്ചു.
new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...