Friday, May 2, 2025 11:43 pm

മലയാളിയുടെ നഴ്‌സിംഗ് കോളേജിന് ഓസ്ട്രേലിയയില്‍ വിക്ടോറിയ “പ്രീമിയർ അവാർഡ് “

For full experience, Download our mobile application:
Get it on Google Play

മെൽബൺ / തിരുവനന്തപുരം : ഓസ്‌ട്രേലിയായിലെ വിക്ടോറിയ സർക്കാരിന്റെ 2021 – 22 വർഷത്തെ മികച്ച നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള രണ്ടു അവാർഡുകൾ മെൽബൺ കേന്ദ്രമായി പ്രവർത്തിക്കുന്ന IHNA കരസ്ഥമാക്കി. വിക്റ്റോറിയ പ്രീമിയർ ഡാനിയേല്‍ ആൻഡ്രൂസ് കൈയൊപ്പ് പതിച്ച ഇന്റർ നാഷണൽ എഡ്യൂക്കേഷൻ അവാർഡും മികച്ച നിലവാരം പുലർത്തിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനുമുള്ള അവാർഡുമാണ് ലഭിച്ചത് . മെൽബണിൽ നടന്ന ചടങ്ങിൽ സിഇഒ ബിജോ കുന്നുംപുറത്ത് അവാർഡുകൾ ഏറ്റുവാങ്ങി.

ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്ത് ഓസ്‌ട്രേലിയായിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് IHNA. IHM. ആറു ക്യാമ്പസുകളിലായി പ്രതിവർഷം മൂവായിരത്തോളം വിദ്യാർത്ഥികൾക്ക് 16 വിവിധ വിഷയങ്ങളിലായി പഠിക്കാൻ കഴിയുന്നുണ്ട്. ഡിപ്ലോമ നഴ്‌സിംഗ് , മാസ്റ്റർ ഓഫ് നഴ്‌സിംഗ് എന്നി കോഴ്‌സുകൾക്കാണ് കൂടുതൽ വിദ്യാർഥികൾ എത്തുന്നത്. 20 വർഷത്തിനുള്ളിൽ 18000 നഴ്‌സുമാരെ ഓസ്‌ട്രേലിയിലേക്ക് കൊണ്ടുവന്നത് ബിജോ തുടക്കം കുറിച്ച MWT ഗ്ലോബൽ വഴിയായിരുന്നു. അവാർഡ് ചടങ്ങിന് ശേഷം IHNA യുടെ Rosanna ക്യാമ്പസ് ജീവനക്കാർ ബിജോ കുന്നുംപുറത്തിന് സ്വീകരണം നൽകി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് ഒരാൾ മരിച്ചു

0
ആലപ്പുഴ : അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് ഒരാൾ മരിച്ചു. ഇരവുകാട്...

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചതായി വിവരം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പുകപടർന്നതിനെ തുടർന്ന് രോഗികൾ...

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് നിര്‍മാണത്തിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

0
കോഴിക്കോട്: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് നിര്‍മാണത്തിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ...

ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധു കൂടിയായ പ്രതി രാജീവിന് കടുത്ത...

0
തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ പതിനാറുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധു കൂടിയായ...