കോന്നിയില്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയില്‍ താന്‍ വിജയിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.കെ.യു ജനീഷ് കുമാര്‍ പറഞ്ഞു. നാലാം ദിവസത്തെ പ്രചരണ പരിപാടിയില്‍ കോന്നി നഗരത്തില്‍ ജനങ്ങളെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നിയില്‍ കഴിഞ്ഞ ആറര വര്‍ഷക്കാലമായി നടപ്പിലാക്കിയ വികസനങ്ങള്‍ തുടരണമെന്ന് കോന്നിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. തിരഞ്ഞടുപ്പ് പ്രഖ്യാപനം നടന്നതിന് ശേഷം ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ പ്രചരണത്തില്‍ ഏറെ മുന്നിലാണ് എല്‍.ഡി.എഫ്.

കോന്നി മെഡിക്കല്‍ കോളേജ് അടക്കമുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിഞ്ഞു. തുടങ്ങിവെച്ച ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കോന്നിയില്‍ വീണ്ടും ഇടതുപക്ഷം വിജയിക്കേണ്ടത് അനിവാര്യമാണെന്നും അഡ്വ.കെ.യു ജനീഷ് കുമാര്‍ പറഞ്ഞു. സി.പി.ഐ കോന്നി മണ്ഡലം സെക്രട്ടറി എ.ദീപകുമാര്‍, സി.പി.എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാല്‍, അനില പ്രദീപ്‌, കെ.ജി ഉദയകുമാര്‍, അഞ്ചു അരവിന്ദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ ഒപ്പമുണ്ടായിരുന്നു.

കോന്നി നഗരത്തിലെ വ്യാപാരികള്‍, തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവരെ നേരില്‍ കണ്ട്  വോട്ട് അഭ്യര്‍ഥിച്ചു. മൂന്നാം ദിവസത്തെ പ്രചരണപരിപാടികള്‍ പൂര്‍ത്തിയാക്കുമ്പോള്‍ വലിയ ജന പിന്തുണയാണ് അഡ്വ.കെ.യു ജനീഷ് കുമാറിന് ലഭിക്കുന്നത്. മണ്ഡലത്തിലെ ബൂത്ത് തലങ്ങള്‍ മുതല്‍ ഫ്ലെക്സ് ബോര്‍ഡുകളും ചുവരെഴുത്തുകളും ഉള്‍പ്പെടെ പൂര്‍ത്തിയായി കഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...