ഡി.സി.സി നേതൃത്വത്തില്‍ വിജയോത്സവ റാലിയും സ്വീകരണ സമ്മേളനവും നാളെ (ജനുവരി 12 തിങ്കളാഴ്ച)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ യു.ഡി.എഫിന് ജില്ലയിലുണ്ടായ ഉജ്ജ്വല വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (ജനുവരി 12, തിങ്കളാഴ്ച) പത്തനംതിട്ടയില്‍ വിജയോത്സവം എന്ന പേരില്‍ റാലിയും സ്വീകരണ സമ്മേളനവും സംഘടിപ്പിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. വൈകിട്ട് 4.30 ന് സെന്‍റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന റാലിക്ക് ശേഷം 5 മണിക്ക് പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന ജില്ലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ സമ്മേളനം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി, കെ.പി.സി.സി കോര്‍കമ്മിറ്റി അംഗം പ്രൊഫ. പി.ജെ. കുര്യന്‍, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗങ്ങളായ ആന്‍റോ ആന്‍റണി എം.പി, പന്തളം സുധാകരന്‍, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍രാജ്, പഴകുളം മധു, എന്‍. ഷൈലാജ് എന്നിവര്‍ പ്രസംഗിക്കും.

റാലിയില്‍ ബാന്‍ഡ് മേളങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍ എന്നിവ അകമ്പടി സേവിക്കും. 76 മണ്ഡലങ്ങളില്‍ നിന്നായി വാര്‍ഡ്, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ റാലിയിലും സ്വീകരണസമ്മേളനത്തിലും പങ്കെടുക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു. പങ്കെടുക്കുവാനുള്ള കോണ്‍ഗ്രസ് നേതാക്കളും, ഭാരവാഹികളും വൈകിട്ട് 4.00 മണിക്ക് തന്നെ വാഹനങ്ങളില്‍ എത്തിച്ചേര്‍ന്ന് പ്രവര്‍ത്തകരെ ഇറക്കി റിങ് റോഡുകളുടെ സൈഡില്‍ വാഹനം പാര്‍ക്ക് ചെയ്യണമെന്ന് ഡി.സി.സി അഭ്യര്‍ത്ഥിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി...

0
തലശ്ശേരി : കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി...

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...