കോന്നി താലൂക്ക് ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ അടുത്തമാസം ഇരുപതോട് കൂടി പൂർത്തിയാക്കി കെട്ടിടം കൈമാറണമെന്ന് നിർദേശം നൽകി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രിയുടെ നിർമാണ പ്രവർത്തനങ്ങൾ അടുത്തമാസം ഇരുപതോട് കൂടി പൂർത്തിയാക്കി കെട്ടിടം കൈമാറണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തിയശേഷം ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എം എൽ എ നിർദേശം നൽകിയത്. 13.29 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് ഇപ്പോൾ ആശുപത്രിയിൽ നടക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച ഏഴരക്കോടി രൂപയ്ക്കാണ് കെട്ടിട നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർവഹണ ഏജൻസി.

പുതിയ കെട്ടിടത്തിൽ നിലവിലെ കാഷ്വാലിറ്റിയിൽ ആണ് ആധുനിക ആർദ്രം ഓ. പി ബ്ലോക്ക് ക്രമീകരിക്കുന്നത്. ഓ പി ബ്ലോക്ക് നിർമാണം പൂർത്തിയായിട്ടുണ്ട്. 93 ലക്ഷം രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് (F.I.T) ആണ് നിർവഹണ ഏജൻസി. ഒന്നാം നിലയിൽ ഓ പി ബ്ലോക്ക് ക്രമീകരിക്കുന്നതിനൊപ്പം ഗ്രൗണ്ട് ഫ്ലോറിലേക്ക് ക്യാഷ്വാലിറ്റി മാറ്റി ക്രമീകരിക്കും. നിർമ്മാണം പൂർത്തീകരിച്ച രണ്ടാം നിലയിൽ ലക്ഷ്യ സ്റ്റാൻഡേർഡ് അനുസരിച്ച് ആധുനിക ഗൈനക്കോളജി വാർഡ് ക്രമീകരിക്കും. ആധുനിക ലേബർ ഓപ്പറേഷൻ തിയേറ്റർ, ആധുനിക ലേബർ റൂം ആധുനിക ലേബർ വാർഡ് എന്നിവ ക്രമീകരിക്കും. ഇതിനായി 2.7 കോടി രൂപ വകയിരുത്തി നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിട്ടുണ്ട്. കെൽ ആണ് നിർവഹണ ഏജൻസി.

നിർമ്മാണ പ്രവർത്തികൾ നടക്കുന്ന മൂന്നാം നിലയിൽ നേത്രരോഗികൾക്കായി ആധുനിക ഐ ഓപ്പറേഷൻ തിയേറ്ററും ഐ വാർഡും ക്രമീകരിക്കും. ഇതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ആണ് (KSIE) നിർവഹണ ഏജൻസി. ഇതേ ഫ്ലോറിൽ തന്നെ ഓപ്പറേഷൻ തിയേറ്ററും ക്രമീകരിക്കും. നാലാം നിലയിൽ പുരുഷൻ മാർക്കുള്ള വാർഡും ഡോക്ടർമാരുടെ മുറികളും ക്രമീകരിക്കും. എല്ലാ നിലയിലും നഴ്സിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കുന്നുണ്ട്. ഇപ്പോൾ താലൂക്ക് ആശുപത്രിയിൽ നിലവിൽ ഉള്ള കിടത്തി ചികിത്സ വാർഡിനു പുറകുവശത്തുള്ള സ്ഥലത്താണ് എംഎൽഎ ഫണ്ടിൽ നിന്നും 1.79 കോടി രൂപ ഐസൊലേഷൻ വാർഡിനായി അനുവദിച്ചിട്ടുണ്ട്.

കിഫ്‌ബി മുഖാന്തിരം കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനാണ് നിർമ്മാണ പ്രവർത്തിയുടെ നിർവഹണ ഏജൻസി. താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തികൾ നേരിട്ട് പരിശോധിച്ച എംഎൽഎ, പ്രവർത്തികൾ വളരെ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി. യോഗത്തിൽ എംഎൽഎ യോടൊപ്പം ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡി. എം. ഓ. ഡോ. ജീവ, പ്രൊജക്റ്റ്‌ മാനേജർ ഡോ ശ്രീകുമാർ, ആർ എം ഓ ഡോ. സ്വാവിബ് എ സമദ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ സ്മിത ആൻ സാം, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. നിരഞ്ജൻ ബാബു, സീനിയർ നഴ്സിംഗ് സൂപ്രണ്ട് ശ്രീലത, സെക്രട്ടറി മഞ്ജു, കെട്ടിട വിഭാഗത്തിലെയും ഇലക്ട്രിക്കൽ വിഭാഗത്തിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആര്‍എല്‍ സാമ്പത്തിക ഇടപാട് കേസ് : വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടി ;...

0
കൊച്ചി : സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ്...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം ; കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം ; തിരുവോണ...

0
ബെം​ഗളൂരു: പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കേരളത്തിന്റെ തിരിച്ചടി കർണാടകത്തിന് നേട്ടം. മൈസൂരു...

അനുമതിയില്ലാതെ സ്കൂളിൽ കയറി, ക്ലാസ്സ് മുറികളിൽ ഇരുന്നു ; സിജെപി സ്ഥാപകൻ അഭിജീത് ദിപ്കയ്ക്കെതിരെ...

0
മുംബൈ : അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന...

ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ ‘ഗുരുപുരം അർജുനൻ’ ; റോബോട്ടിക് ആനയെ 25-ന് നടയിരുത്തും

0
കാഞ്ഞങ്ങാട് : ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിൽ ഇനി ക്ഷേത്ര ഉത്സവത്തിലും മറ്റ് പ്രധാന...