നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത നിലയില്‍. വീഡിയോ ഗെയിം ആസക്തിയാകാം ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ വിശദീകരണം. ബങ്കുരയിലാണ് സംഭവം. ഷയന്‍ കര്‍മാകര്‍ ആണ് മരിച്ചത്. നീറ്റ് പരീക്ഷയില്‍ 36,511 ആണ് ഷയന്റെ റാങ്ക്. മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസ് പഠനത്തിന് യോഗ്യത നേടി പഠനത്തിന് തയ്യാറെടുക്കുമ്പോഴാണ് മരണം സംഭവിച്ചത്.

ചെറുപ്പം മുതല്‍ തന്നെ വിദ്യാര്‍ഥി വീഡിയോ ഗെയിമില്‍ അമിത തത്പരനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അതിനാല്‍ ആത്മഹത്യയ്ക്ക് പിന്നില്‍ ഇതാകാം കാരണമെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. രാവിലെ ഏറെ നേരമായിട്ടും വാതില്‍ തുറക്കാതെ വന്നതോടെ വാതില്‍ പൊളിച്ച്‌ അകത്തു കടന്നപ്പോഴാണ് വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍പും വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈല്‍ പരിശോധിച്ചാല്‍ മരണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...