വിധവാ വയോജന ക്ഷേമസംഘം വൈക്കം താലുക്ക് സമ്മേളനം ഡിസംബര്‍ 18ന്

For full experience, Download our mobile application:
Get it on Google Play

തലയോലപ്പറമ്പ് : കേരള വിധവാ വയോജന ക്ഷേമസംഘം വൈക്കം താലുക്ക് സമ്മേളനം ഡിസംബര്‍ 18ന് രാവിലെ 10.30 ന് തലയോലപ്പറമ്പ് ഗവ.യുപി സ്‌കൂളില്‍ നടക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് 2500/ രൂപ ക്ഷേമപെന്‍ഷന്‍ നല്‍കുമെന്ന് പറഞ്ഞാണ് ഭരണത്തിലെത്തിയത്.
അധികാരത്തിലെത്തി കഴിഞ്ഞിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞു. ക്ഷേമപെന്‍ഷന്‍ 1600/ രൂപയില്‍ നിന്നും ഒരു രൂപ പോലും കൂട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ഈ സമ്മേളനം. വിധവാ പെന്‍ഷന്‍ 5000/ രൂപയായി വര്‍ദ്ധിപ്പിക്കുകയും മാസം തോറും നല്‍കുകയും ചെയ്യുക.

വിധവകള്‍ക്ക് ഭൂമിയും വീടും നല്‍കുക, വിധവകളുടെ എല്ലാ വായ്പകളും എഴുതിത്തള്ളുക, വിധവ വയോജനക്ഷേമ കോര്‍പ്പറേഷന്‍ രൂപീകരിക്കുകയും വിധവകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കുക, വിധവകള്‍ ഗൃഹനാഥകളായിട്ടുള്ള റേഷന്‍ കാര്‍ഡ് ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും 25 കിലോ അരി സൗജന്യമായി നല്‍കുകയും ചെയ്യുക, വിധവകള്‍ക്ക് പി.എസ്.സി നിയമങ്ങളില്‍ 10 ശതമാനം സംവരണം അനുവദിക്കുക.

വയോജനങ്ങള്‍ക്ക് 1500/ രൂപ മെഡിക്കല്‍ അലവന്‍സ് അനുവദിക്കുക, വയോജനങ്ങളെ മാരകമായി ഉപദ്രവിക്കുന്ന മക്കളടക്കമുള്ളവര്‍ക്ക് ജാമ്യം ലഭിക്കാത്ത നിയമപരിരക്ഷ ഉറപ്പുവരുത്തുക, സംസ്ഥാന ബജറ്റില്‍ വിധവകളുടെയും വയോജനങ്ങളുടെയും ആവശ്യങ്ങള്‍കൂടി ഉള്‍പ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് ഭാരവഹികള്‍ അറിയിച്ചു.

താലുക്ക് സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് ചെയര്‍മാന്‍ മഹിളാമണി( ക്ഷേമ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍) അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ തങ്കമ്മ വര്‍ഗീസ് ,പത്മാക്ഷി രാഘവന്‍,ജോണ്‍ തറപ്പേല്‍, മണിമഞ്ചാടി, അമ്മിണി വടകര വത്സല പെരുവ, ഭവാനി അപ്പു, മഹിളമണി ആലപ്പാട്ട്, ഓമന രാജന്‍, സുബന്യ വൈക്കം, മേരിമാത്യു ഓമല്ലൂര്‍, മേരിക്കുട്ടി എന്നിവര്‍ പ്രസംഗിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...