കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് പോക്സോ ആക്ടിന് കീഴിലുള്ള കുറ്റകൃത്യമായി കാണാനാവില്ല ; മദ്രാസ് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്നത് പോക്സോ ആക്ടിന് കീഴിലുള്ള കുറ്റകൃത്യമായി കാണാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം. അശ്ലീല ചിത്രങ്ങളുടെ നിർമ്മാണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് പോക്സോ വകുപ്പിന് കീഴിലുള്ള കുറ്റകൃത്യമാണെന്ന് വിശദമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആനന്ജ് വെങ്കിടേഷിന്റെ ഉത്തരവ്. 2 അശ്ലീല വിഡിയോകൾ മൊബൈലിൽ കണ്ടതിന് യുവാവിനെ അറസ്റ്റ് ചെയ്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി. പോക്സോ വകുപ്പിലെ സെക്ഷന്‍ 14(1) പ്രകാരം കുറ്റകരമാകണമെങ്കിൽ പ്രായപൂർത്തിയാകാത്ത കുട്ടി അല്ലെങ്കിൽ കുട്ടികളെ അശ്ലീല ചിത്ര നിർമ്മാണത്തിന് ഉപയോഗിക്കണം.

നിലവിലെ കേസിൽ കുറ്റാരോപിതനായ ആൾ ഇത്തരത്തിൽ എന്തെങ്കിലും ചെയ്താൽ മാത്രമാണ് കുറ്റകരമാവുക എന്നാണ് ഇതിനർത്ഥം. കുട്ടികളെ ഉപയോഗിച്ചുകൊണ്ടുളള അശ്ലീല ദൃശ്യം കണ്ടുവെന്ന ആരോപണം ഈ വകുപ്പിന് കീഴിൽ കുറ്റകൃത്യമല്ല. അത് ഇത്തരം ദൃശ്യങ്ങൾ കാണുന്നവരുടെ ധാർമ്മിക ശോഷണത്തിനുള്ള തെളിവായാണ് കാണാനാവുകയെന്നും കോടതി വ്യക്തമാക്കി. അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസിന് ലഭിച്ച ഒരു കത്തിനെ ആസ്പദമാക്കിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ഡൌൺലോഡ് ചെയ്ത് കാണുന്നുവെന്നായിരുന്നു യുവാവിനെതിരായ പരാതി. കേസ് അന്വേഷണത്തിനിടെ പൊലീസ് യുവാവിന്റെ മൊബൈൽ ഫോണ്‍ ഫൊറന്‍സിക് അനാലിസിസിന് വിധേയമാക്കിയിരുന്നു. ഇതിൽ യുവാവിന്റെ ഫോണിൽ നിന്ന് ഇത്തരത്തിലുള്ള രണ്ട് ഫയലുകൾ കണ്ടെത്തിയിരുന്നു. കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് ഫോണിൽ നിന്ന് കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...