വിവരാവകാശ രേഖ നൽകാൻ കൈക്കൂലി വാങ്ങിയ തൃശൂർ മാടക്കത്ര വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ: വിവരാവകാശ രേഖ നൽകാൻ കൈക്കൂലി വാങ്ങിയ തൃശൂർ മാടക്കത്ര വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ. കൊടകര സ്വദേശി പോളി ജോർജാണ് 3000 രൂപ കൈക്കൂലി വാങ്ങവേ പിടിയിലായത്. പട്ടയത്തിൻ്റെ വിവരാവകാശ രേഖ നൽകുന്നതിന് വേണ്ടിയാണ് ഇയാൾ മൂവായിരം രൂപ കൈക്കൂലി വാങ്ങിയത്. താണിക്കുടം സ്വദേശി ദേവേന്ദ്രനാണ് പരാതിക്കാരൻ. 17 സെന്റ് സ്ഥലത്തിന്റെ പട്ടയം സംബന്ധിച്ച് വിവരാവകാശം കിട്ടാൻ മാടക്കത്തറ വില്ലേജ് ഓഫീസിൽ എത്തിയ താണിക്കുടം സ്വദേശി ദേവേന്ദ്രനോട് രേഖ ലഭിക്കണമെങ്കിൽ മൂവായിരം രൂപ കൈക്കൂലിയായി നൽകണമെന്ന് വില്ലേജ് ഓഫിസറായ പോളി ജോർജ് ആവശ്യപ്പെടുകയായിരുന്നു. അവകാശം ചോദിച്ചെത്തിയപ്പോൾ വില്ലേജ് ഓഫീസർ മോശമായി പെരുമാറിയതായും പരാതിക്കാരൻ ആരോപിച്ചു. തുടർന്ന് ദേവേന്ദ്രൻ വിജിലൻസിൽ പരാതി നൽകി. പരാതിയെത്തുടർന്ന് തൃശൂർ വിജിലൻസ് നടത്തിയ കെണിയിലാണ് വില്ലേജ് ഓഫീസർ കുടുങ്ങിയത്. വില്ലേജ് ഓഫീസറെക്കുറിച്ച് സമാനമായ പരാതികൾ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചതായി തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോൾ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...