സ്വാകാര്യ വാഹനത്തില്‍ വിജിലന്‍സ് ബോര്‍ഡ് ; കൈയോടെ പൊക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അനധികൃതമായി വിജിലന്‍സ് എന്നു രേഖപ്പെടുത്തിയ ബോര്‍ഡ് സ്ഥാപിച്ച് ഓടിക്കൊണ്ടിരുന്ന  സ്വകാര്യ വാഹനം  തെന്മല പോലീസ് കസ്റ്റഡിയിലെടുത്തു. ഉടമയെ പോലീസ് പിടികൂടി. ഇടമണ്‍ യുപി സ്‌കൂളിന് സമീപം താമസിക്കുന്ന മണ്ണാരഴികത്ത് വീട്ടില്‍ സുദേശന്‍ ആണ് പോലീസ് പിടിയിലായത്. വാഹനത്തിന്റെ നമ്പര്‍ ബോര്‍ഡിനു താഴെയായി ഹ്യൂമന്‍ റൈറ്റ് കമ്മീഷന്‍ വിജിലന്‍സ് ഓആര്‍ജെ എന്നാണ് രേഖപ്പെടുത്തിയിരുന്നത്.

ഇതില്‍ സംശയം തോന്നിയ തെന്മല പോലീസ് വാഹനം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കള്ളി വെളിച്ചത്തായത്. പോലീസ് ചെക്കിങ്ങില്‍നിന്നു നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയാണ് ബോര്‍ഡ് വെച്ചതെന്നാണ് ഇയാളുടെ വിശദീകരണം. വീട്ടില്‍ ജ്യോതിഷവും മറ്റും നടത്തിവരുന്ന ഇയാളുടെ വാഹനത്തില്‍ ഇത്തരം ഒരു ബോര്‍ഡ് കുറെനാളായി ഉപയോഗിച്ചു വരികയായിരുന്നു. നിലവില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ് മാറ്റി പുതിയ ബോര്‍ഡ് വെച്ച് പോലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വാഹനം വിട്ടു നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...