അഫ്ഗാനിലെ പള്ളിയാക്രമണം ; സംശയമുന ഐ.എസിലേക്ക് ; ഷിയാ മുസ്‌ലിങ്ങളെ സംരക്ഷിക്കുമെന്ന് താലിബാന്‍

For full experience, Download our mobile application:
Get it on Google Play

കാബൂൾ : അഫ്ഗാനിസ്താനിലെ കുണ്ടുസ് നഗരത്തിൽ ഷിയാ പള്ളിക്കുനേരെയുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംശയമുന ഭീകരസംഘടനയായ ഐ.എസിലേക്കാണ് നീളുന്നത്. വെള്ളിയാഴ്ചത്തെ ആക്രമണത്തിനുപിന്നാലെ രാജ്യത്തെ ഷിയാ മുസ്‌ലിങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് താലിബാൻ പ്രതികരിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചതായും സംഘടന വ്യക്തമാക്കി.

രാജ്യത്തെ ഷിയാമുസ്‌ലിങ്ങൾക്കുനേരെ യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള ഐ.എസ്, ഷിയാപള്ളികളിൽ ആക്രമണം നടത്തുന്നത് പതിവാണ്. കഴിഞ്ഞ ‍ഞായറാഴ്ച കാബൂളിൽ പള്ളിക്കുപുറത്ത് ഐ.എസ് നടത്തിയ സ്ഫോടനത്തിൽ 12 പേർ മരിച്ചിരുന്നു. ബുധനാഴ്ച ഖോസ്ത് പ്രവിശ്യയിൽ മതപഠനശാലയ്ക്കുനേരെയും ആക്രമണം നടന്നു. രാജ്യത്തിന്റെ അധികാരം താലിബാൻ ഏറ്റെടുത്തതിനുപിന്നാലെ അവർക്കുനേരെ ആക്രമണങ്ങളുമായി ഐ.എസ് രംഗത്തെത്തിയിരുന്നു.

തങ്ങളുടെ അംഗങ്ങളെ വധിച്ച പന്ത്രണ്ടിലധികം ഐ.എസ്. ഭീകരരെ അറസ്റ്റു ചെയ്തതായി താലിബാൻ അവകാശപ്പെട്ടതിനുപിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. അഫ്ഗാൻറെ വടക്കൻ പ്രദേശത്തേക്ക് ഐ.എസ്. ആക്രമണം വ്യാപിപ്പിക്കുന്നത് അയൽരാജ്യമായ താജിക്കിസ്താന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ആക്രമണം മഉണ്ടായതിനു പിന്നാലെ താജിക്കിസ്താന് എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്ന് റഷ്യ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന സിപിഎം നേതാവും ട്രേഡ്യൂണിയൻ നേതാവുമായ ബേബി ജോൺ മാസ്റ്റർ അന്തരിച്ചു

0
തൃശ്ശൂർ: മുതിര്‍ന്ന സിപിഎം നേതാവും ട്രേഡ്യൂണിയൻ നേതാവുമായ ബേബി ജോൺ മാസ്റ്റർ...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച ട്യൂട്ടോറിയൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ

0
കൊല്ലം: ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച ട്യൂട്ടോറിയൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ....

തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശനവുമായി കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്

0
തൃശൂർ: തൃശൂരിലെ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശനവുമായി...