പി ടി തോമസിന്റെ പൊതുദര്‍ശനത്തിന് പൂക്കൾ വാങ്ങിയതില്‍ അഴിമതി ആരോപണം ; വിജിലന്‍സില്‍ പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അന്തരിച്ച എംഎല്‍എ പി ടി തോമസിന്റെ പൊതുദര്‍ശനത്തിന് പൂക്കള്‍ വാങ്ങുന്നതിന് ഉള്‍പ്പെടെ നാല് ലക്ഷം രൂപയലിധകം തൃക്കാക്കര നഗരസഭ ചെലവഴിച്ചെന്ന് വിജിലന്‍സില്‍ പരാതി. അഞ്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ് എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. അടിയന്തര ഘട്ടങ്ങളില്‍ നഗരസഭക്ക് ചെലവാക്കാന്‍ അധികാരമുള്ളതിനെക്കാള്‍ കൂടുതല്‍ തുകയാണ് ചെലവാക്കിയിരിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.

മരണാനന്തര ചടങ്ങുകള്‍ക്ക് പൂക്കള്‍ ഉപയോഗിക്കരുതെന്നത് പി ടി തോമസ് പറഞ്ഞിരുന്നെങ്കിലും മൃതദേഹം വഹിച്ച് കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയില്‍ വാഹനം പൂക്കള്‍ കൊണ്ടലങ്കരിച്ചത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. 1.27 ലക്ഷം രൂപയുടെ പൂക്കള്‍ നഗരസഭ വാങ്ങിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് നഗരസഭ വലിയ അഴിമതി നടത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

മരണാന്തര ചടങ്ങുകള്‍ക്ക് ഒരുപൂപോലും ഇറുക്കരുതെന്ന് പറഞ്ഞ പിടിയോട് നഗരസഭ അനാദരവ് കാണിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ വിശദീകരണം. സംസ്‌കാര ചടങ്ങിന് ചെലവായ പണം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നല്‍കിയെന്നും ഭരണപക്ഷം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...