Tuesday, May 14, 2024 7:27 am

ഡിപ്പോകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിൽ ക്രമക്കേടുകൾ ; ആര്‍ ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആര്‍.ടിസി.യുടെ വിവിധ ഡിപ്പോകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ കെ.എസ്.ആര്‍.ടി.സി. സിവില്‍ വിഭാഗം മേധാവി ചീഫ് എഞ്ചിനീയര്‍ ആര്‍. ഇന്ദുവിനെതിരെ വിജിലന്‍സ് അന്വേഷണം. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ചു.

കെഎസ്‌ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്‌മിനിസ്ട്രേഷന്‍ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂര്‍, ചെങ്ങന്നൂര്‍, മൂവാറ്റുപുഴ എന്നീ ഡിപ്പോകളുടെ നിര്‍മ്മാണം സംബന്ധിച്ച നടപടി ക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും കരാറുകാരെ വഴി വിട്ട് സഹായിക്കുകയും ചെയ്തതിനുമാണ് ഇന്ദുവിനെതിരെ നടപടി.

കെഎസ്‌ആര്‍ടിസി എറണാകുളം ഡിപ്പോയിലെ അഡ്‌മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ നിര്‍മ്മാണത്തിലെ ക്രമക്കേട് മൂലം 1.39 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ച കെഎസ്‌ആര്‍ടിസി ചീഫ് എന്‍ജിനീയര്‍ ആര്‍ ഇന്ദുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കുകയും ഇന്ദുവില്‍ നിന്ന് നഷ്ടം നികത്തണമെന്നുമായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.

അഡ്‌മിനിസ്ട്രേറ്റിവ് ബ്ലോക്കിന്റെ അടിത്തറയ്ക്ക് ഗുരുതരമായ അപാകത ഉണ്ടെന്ന് കണ്ടെത്തിയിട്ടും കരാറുകാരന് ചീഫ് എഞ്ചിനീയര്‍ തുക അനുവദിച്ചു. ഉപയോഗശൂന്യമായ കെട്ടിടം നിര്‍മ്മിച്ചതിലൂടെ 1.39 കോടി രൂപ സര്‍ക്കാരിനു നഷ്ടമുണ്ടായി. കരാറുകാരന് തുക അനുവദിച്ച നടപടി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

തൊടുപുഴ ഡിപ്പോയില്‍ യാര്‍ഡ് നിര്‍മ്മാണ കാലാവധി കൂടി നീട്ടി നല്‍കിയായിരുന്നു ക്രമക്കേട്. ആറുമാസത്തില്‍ നിന്ന് 11 മാസമായി ആയിരുന്നു നിര്‍മ്മാണ കാലാവധി കൂട്ടി നല്‍കിയത്. മൂവാറ്റുപുഴ ഡിപ്പോയിലെ സ്വീവേജ് ട്രീറ്റ്മന്റ് പ്ലാന്റ് നിര്‍മ്മാണത്തില്‍ കരാറുകാരനെ ചട്ടവിരുദ്ധമായി സഹായിച്ചു.

കണ്ണൂര്‍ ഡിപ്പോയില്‍ ജീവനക്കാരുടെ വിശ്രമമുറിയും ഓഫീസ് മുറിയും നിര്‍മ്മിച്ച കരാറുകാരനെ സഹായിക്കാനായി ഹൈക്കോടതി സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി. ഹരിപ്പാട് ഡിപ്പോയിലെ കാത്തിരിപ്പു കേന്ദ്രവും ഗാരേജും നിര്‍മ്മിക്കാന്‍ കരാറുകാര്‍ക്ക് അനുകൂല നിലപാടെടുത്തു. പിഡബ്ല്യുഡി, കെഎസ്‌ആര്‍ടിസി കരാര്‍ ലൈസന്‍സില്ലാത്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ എന്നിങ്ങനെ റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളാണ് ആര്‍ ഇന്ദുവിനെതിരെ ഉന്നയിക്കപ്പെട്ടത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യാത്രക്കാർക്ക് പുതിയ ശുദ്ധജല വിതരണ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി

0
തിരുവനന്തപുരം: യാത്രക്കാർക്ക് ശുദ്ധജലം ഉറപ്പു വരുത്താൻ പുതിയ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. സർക്കാർ...

പെരിയ ഇരട്ടക്കൊല കേസ് ; വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം മാറ്റത്തിനെതിരായ സി.ബി.ഐ ഹർജി...

0
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് വാദം കേട്ട വിചാരണ കോടതി ജഡ്ജിയുടെ സ്ഥലം...

മുംബൈയിൽ പ​ര​സ്യ ബോ​ർ​ഡ് ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ടം ; മരിച്ചവരുടെ എണ്ണം 12 ആ​യി ഉയർന്നു

0
മും​ബൈ: മും​ബൈ​യി​ല്‍ കൂ​റ്റ​ന്‍ പ​ര​സ്യ​ബോ​ര്‍​ഡ് ത​ക​ര്‍​ന്നു​വീ​ണ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി....

ശക്തമായ മഴയ്ക്ക് സാധ്യത ; പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലർട്ട്

0
പത്തനംതിട്ട: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിൽ ഇന്ന്...