കോടികള്‍ വിഴുങ്ങുന്ന അഴിമതി പാത ; രാത്രിയില്‍ ആരുംകാണാതെ മഴയത്ത് ടാറിംഗ് – രാവിലെ റോഡില്‍ ഉറവ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോടികള്‍ തിന്നുമുടിക്കുന്ന പുനലൂര്‍ – മൂവാറ്റുപുഴ അഴിമതി പാത ലോക റെക്കോഡില്‍ ഇടംപിടിക്കും. പാത നിര്‍മ്മാണം തുടങ്ങിയ അന്നുമുതല്‍ അഴിമതി കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്‌. ഏറ്റവും ഒടുവില്‍ ഇന്ന് വെളുപ്പിനെ കുമ്പഴ ഭാഗത്ത്‌  നടന്ന ആധുനിക ടാറിംഗ് ആണ് ചര്‍ച്ചാ വിഷയം.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ തോരാതെ പെയ്യുകയാണ് പത്തനംതിട്ടയില്‍. ഇവിടെ ഇന്നലെ രാത്രിയിലാണ് ടാറിംഗ് നടത്തിയത്. നേരം വെളുത്തപ്പോള്‍ കുമ്പഴ – റാന്നി റോഡിന്റെ ഒരുവശം ടാറിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. രാവിലെ റോഡ്‌ കണ്ട ജനങ്ങള്‍ അന്ധാളിച്ചു. കുമ്പഴ എല്‍.പി സ്കൂള്‍ മുതല്‍ ജംഗ്ഷന്‍ വരെയുള്ള ഭാഗമാണ് ഏതാനും മണിക്കൂറുകള്‍ കൊണ്ട് ടാര്‍ ചെയ്തത്. കോടികള്‍ മുടക്കി ടാര്‍ ചെയ്തതിനു പിന്നാലെ റോഡില്‍ വെള്ളം ഊറ്റലും തുടങ്ങി. റോഡ്‌ പണിക്കിടെ പൊട്ടിയ പൈപ്പ് നന്നാക്കാതെ അതിനുമുകളില്‍ മെറ്റല്‍ വിരിച്ചാണ് ടാറിംഗ് ചെയ്തത്. കുമ്പഴ കവിത ഹോട്ടലിനു മുമ്പിലാണ് റോഡില്‍ക്കൂടി വെള്ളം ഒഴുകുന്നത്‌.

എങ്ങനെയും പാതപണി പൂര്‍ത്തിയാക്കി ടാറിംഗ് നടത്തണമെന്നാണ് കരാറുകാരന്റെ ലക്‌ഷ്യം. പ്രധാന കരാറുകാരന്‍ ഉപകരാര്‍ നല്‍കിയത് മാവനാല്‍ ഗ്രൂപ്പിനാണ്. ഇവിടെ എന്തുനടക്കുന്നുവെന്ന് പ്രധാന കരാറുകാരന്‍ തിരിഞ്ഞുനോക്കാറില്ല. കെ.എസ്.ടി.പി ഉദ്യോഗസ്ഥരും ഈ അഴിമതിക്ക് നേരെ കണ്ണടക്കുകയാണ്. ഫലത്തില്‍ കോടികള്‍ ചെലവഴിക്കുന്ന റോഡിന്റെ ആയുസ്സ് മാസങ്ങള്‍ മാത്രമാകും. ഇതുതന്നെയാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ചിലരും ആഗ്രഹിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...