ഒരാള്‍ക്ക് വീട് വെയ്ക്കാന്‍ രണ്ട് ആനുകൂല്യം ; വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്താത്ത ഫയല്‍ സൂപ്രണ്ടിന്റെ മേശപ്പുറത്ത്

For full experience, Download our mobile application:
Get it on Google Play

പന്തളം: പന്തളം നഗരസഭയിലെ വിവാദ ഫയല്‍ വിജിലന്‍സ് സംഘം കണ്ടെത്തി. വീടുവെക്കാന്‍ രണ്ട് ആനുകൂല്യങ്ങള്‍ നല്‍കിയ സംഭവത്തില്‍ വിജിലന്‍സ് സംഘം പന്തളം നഗരസഭാ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്താതിരുന്ന വിവാദ ഫയല്‍ തിങ്കളാഴ്ച രാവിലെ വിജിലന്‍സ് അന്വേഷണസംഘത്തിന് നഗരസഭാ സൂപ്രണ്ട് ആര്‍ .രേഖ കൈമാറി. ശനിയാഴ്ച ഫയല്‍ കണ്ടെത്താനായി അഞ്ചു മണിക്കൂറോളം നഗരസഭ ഓഫീസില്‍ പരിശോധന നടത്തിയെങ്കിലും വിജിലന്‍സിനെ കണ്ടെത്താന്‍ കഴിയാതിരുന്ന ഫയല്‍ അന്വേഷണ സംഘം മടങ്ങിയശേഷം മിനിറ്റുകള്‍ക്കകം നഗരസഭ സൂപ്രണ്ടിന്റെ മേശപ്പുറത്ത് പ്രത്യക്ഷപ്പെടുകയായിരുന്നു. പന്തളം പൂഴിയക്കാട് ഉണ്ണി ഭവനില്‍ തുളസിക്ക് വീട് വെക്കുന്നതിനായി രണ്ട് ആനുകൂല്യങ്ങള്‍ അനുവദിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ കെയര്‍ ഹോം പദ്ധതിയാല്‍ വീടു ലഭിച്ച തുളിസിക്ക് പി.എം.എ വൈ .പ്രധാനമന്ത്രി ഭവനപദ്ധതി -ലൈഫ് പദ്ധതിയിലും വീടുനല്‍കി. ഇത് സംബന്ധിച്ച ഫയലുകളാണ് വിജിലന്‍സ് റെയ്ഡില്‍ നിന്ന് മുക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കഴിഞ്ഞ എല്‍.ഡി.എഫ്.ഭരണ സമിതിയാണ് വിജലന്‍സിനെ സമിപിച്ചത്.

പിന്നീട് സൂപ്രണ്ട് വിജിലന്‍സ് സംഘത്തിന് അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ നഗരസഭ ഓഫീസില്‍ എത്തിയ വിജലന്‍സ് സി. ഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തിനുള്ള സംഘം ഫയല്‍ കയ്യില്‍ വാങ്ങുകയായിരുന്നു. പണം അനുവദിച്ച കുരമ്പാല സര്‍വ്വീസ് സഹകരണ ബാങ്കിലും വിജലന്‍സ് പരിശോധന നടത്തി. പണം അനുവദിച്ചതില്‍ വീഴ്ച ഉണ്ടയെന്നാണ് പ്രഥമിക വിലയിരുത്തല്‍ മെന്ന് വിജിലന്‍സ് സി.ഐ.എ.അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വ്യക്തിക്ക് രണ്ട് ആനുകൂല്യങ്ങള്‍ നല്‍കിയതിന് റവന്യു വകുപ്പിനെ വീഴ്ച പറ്റിയിട്ടുണ്ടോയെന്നും പരിശോധിക്കും.
താലൂക്ക് ഓഫീസിലും കോപ്പറേറ്റീവ് സൊസൈറ്റിയിലും പരിശോധന നടത്തുമെന്നും വിജിലന്‍സ് സി.ഐ അറിയിച്ചു. കഴിഞ്ഞ കുറെനാളുകളായി നഗരസഭ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചതിനാല്‍ നഗരസഭ സൂപ്രണ്ട് ആര്‍.രേഖയ്ക്കയാണ് അധിക ചുമതല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സെക്രട്ടറി സേവനം വിരലിലെണ്ണാവുന്ന ദിവസം മാത്രമേ നഗരസഭയ്ക്ക് ലഭിച്ചിട്ടുള്ളു. മിക്ക ദിവസങ്ങളും സൂപ്രണ്ടിനാണ് ചുമതല, ഇടതു സംഘടന പ്രതിനിധിയായ സൂപ്രണ്ട് നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ അലംഭാവം കാണിക്കുന്നതായി പറയപ്പെടുന്നു. ശനിയാഴ്ച വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഒപ്പം കൂടിയ സൂപ്രണ്ട് വിജിലന്‍സ് സംഘം മടങ്ങിയശേഷം ഫയല്‍ കണ്ടെത്തിയതിലും ദുരൂഹത തെളിയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം

0
ന്യൂഡൽഹി : ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ...

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം ; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്...

0
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ,...

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...