വിജിലന്‍സ് പരിശോധനയെ പൊളിക്കാന്‍ ധനവകുപ്പ് ; കെ.എസ്.എഫ്.ഇയില്‍ ആഭ്യന്തര ഓഡിറ്റ് ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിജിലന്‍സ് ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കാന്‍ കെ.എസ്.എഫ്.ഇ ഓഡിറ്റ് പരിശോധന റിപ്പോര്‍ട്ട് തയാറാക്കും. ക്രമക്കേടായി വിജിലന്‍സ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരങ്ങളെല്ലാം പിഴവ് ഉണ്ടാകാത്ത നടപടിക്രമങ്ങളാണെന്നാണ് കെ.എസ്.എഫ്.ഇ പറയുന്നത്. വിജിലന്‍സിന്റെ ക്രമക്കേട് വാദങ്ങള്‍ പൊളിയ്ക്കാന്‍ കൂടിയാണ് ധനവകുപ്പ് നിര്‍ദ്ദേശപ്രകാരം ബ്രാഞ്ചുകളില്‍ ഇന്റേണല്‍ ഓഡിറ്റ് ഇന്ന് തുടങ്ങുന്നത്.

36 കെ.എസ്.എഫ്.ഇ ശാഖകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ക്രമക്കേടുകള്‍ ഉണ്ടെന്ന വിജിലന്‍സ് പരിശോധനയുടെ പൊള്ളത്തരം തുറന്നു കാട്ടാനാണ് ഇന്റേണല്‍ ഓഡിറ്റ്. കെ.എസ്.എഫ്.ഇയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനൊരുങ്ങിയ വിജിലന്‍സിന് കടിഞ്ഞാണിടാന്‍ ധനവകുപ്പിനായിട്ടുണ്ട്. എന്നാല്‍ ക്രമക്കേടെന്ന് പേരില്‍ അനൗദ്യോഗികമായി വിജിലന്‍സ് പുറത്തുവിട്ട കാര്യങ്ങളുടെ വസ്തുത ഉറപ്പിക്കാനും തെറ്റാണെന്ന് സ്ഥാപിക്കാനുമാണ് ഓഡിറ്റ് നടത്താന്‍ ഒരുങ്ങുന്നത്.

കെ.എസ്.എഫ്.ഇ മാനേജ്‌മെന്റിനെ അറിയിക്കാതെ നടത്തിയ റെയ്ഡില്‍ ഒറിജിനല്‍ രേഖകള്‍ ഒന്നും വിജിലന്‍സ് പിടിച്ചെടുത്തിട്ടില്ല. എന്നാല്‍ വിവിധ ശാഖകളില്‍ നിനായി ചിട്ടി രജിസ്റ്റര്‍, തലവരിയോല, മിനിട്ട്‌സ് എന്നിവയുടെ പകര്‍പ്പ് ശേഖരിച്ചിട്ടുണ്ട്. ഔദ്യോഗികമായി ഒരു വിശദീകരണവും വിജിലന്‍സ് കെ.എസ്.എഫ്.ഇ മാനേജ്‌മെന്റിനോട് ചോദിച്ചിട്ടില്ല. അതിനാല്‍ ബ്രാഞ്ച് മാനേജര്‍മാരോട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി ഇന്റേണല്‍ ഓഡിറ്റ് നടത്തും. ക്രമക്കേടുണ്ടെന്ന് പറയുന്നവയെ വസ്തുത നിരത്തി നേരിടുകയാണ് ലക്ഷ്യം.

രണ്ടു ലക്ഷം രൂപ വരെ പണമായും അതില്‍ കൂടുതലെങ്കില്‍ ചെക്കായിട്ടാണ് കെ.എസ്.എഫ്.ഇ നിക്ഷേപം സ്വീകരിക്കുന്നത്. ബാങ്കില്‍ സ്രോതസ്സ് കാണിക്കേണ്ടതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ വാദം തെറ്റാണെന്നും കെ.എസ്.എഫ്.ഇ വിശദീകരിക്കുന്നു. ഇവയെല്ലാം സ്ഥാപിക്കാന്‍ കൂടിയാണ് ആഭ്യന്തര ഓഡിറ്റിങ്ങ് നടത്തുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...