Monday, May 6, 2024 4:57 pm

യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ വിജയ് ബാബുവിന്റേതെന്നു കരുതുന്ന ശബ്ദരേഖ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ വിജയ് ബാബുവിന്റേതെന്നു കരുതുന്ന ശബ്ദരേഖ പുറത്ത്. അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ളതാണു ശബ്ദരേഖ. കേസ് പിന്‍വലിച്ചില്ലെങ്കില്‍ താന്‍ ജീവിച്ചിരിക്കില്ലെന്നും എന്ത് പരിഹാരത്തിനും തയാറാണെന്നുമാണ് വിജയ് ബാബുവെന്നു കരുതുന്നയാള്‍ പരാതിക്കാരിയുടെ ബന്ധുവിനോട് ഫോണില്‍ പറയുന്നത്.

ശബ്ദരേഖയിലെ സംഭാഷണം ഇങ്ങനെ
” ഞാന്‍ വിജയ് ബാബുവാണ്. ഞാന്‍ പറയുന്നതൊന്ന് അഞ്ച് മിനിറ്റ് കേള്‍ക്കണം. ഞാന്‍ മരിച്ചു പോകും. ഞാന്‍ ജീവിച്ചിരിക്കില്ല. ഇത് ഞാന്‍ സത്യമായിട്ടും പറയുന്നതാണ്. എന്റെ അച്ഛന്‍ പോയിട്ട് കുറച്ചുനാളെ ആയിട്ടുള്ളൂ. എന്റെ അമ്മയ്ക്കു തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കണം. ഞാനീ കുട്ടിക്ക് നല്ലതു മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമ കൊടുത്തു. എന്റെ അമ്മയെക്കുറിച്ച്‌ ചിന്തിക്കൂ. ആ കുട്ടിയുടെ അമ്മയെക്കുറിച്ച്‌ ചിന്തിക്കൂ. ഇത് വെളിയില്‍ പോയാല്‍ പോലീസുകാര്‍ സെലിബ്രേറ്റ് ചെയ്യും. അവരുടെ സ്വഭാവം എനിക്കറിയാം.”

പരാതിക്കാരിയുടെ ബന്ധു: ഇതിലിപ്പോള്‍ എന്താ പ്രശ്നമെന്ന് വെച്ചാല്‍, നിങ്ങള്‍ ഇതിനോടകം തന്നെ അവളെ ട്രിഗര്‍ ചെയ്തു കഴിഞ്ഞു. അവളുടെ കയ്യില്‍നിന്ന് പോയി കാര്യങ്ങള്‍.ഇതിനു മറുപടിയായി ” എനിക്ക് മനസിലായി. ഞാന്‍ ട്രിഗര്‍ ചെയ്തു. അത് സത്യമാണ്. ഞാന്‍ അത് അംഗീകരിക്കുന്നു. അതിന് പരിഹാരമുണ്ട്. ഞാന്‍ മാപ്പു പറയാം. ഞാന്‍ വന്ന് കാലു പിടിക്കാം. അവളെന്നെ തല്ലിക്കോട്ടെ. എന്ത് വേണേല്‍ ചെയ്തോട്ടെ. ഇത് നാട്ടുകാര് ആഘോഷിക്കാന്‍ അനുവദിക്കരുത്. ഞാന്‍ ട്രിഗര്‍ ചെയ്തു. മനുഷ്യനല്ലേ. വഴക്കുണ്ടാകില്ലേ. അതിനു പരിഹാരമില്ലേ. അതിന് പൊലീസ് കേസാണ്. നാളെ കുട്ടീടെ അമ്മയ്ക്കും അച്ഛനും പുറത്തിറങ്ങി നടക്കാന്‍ കഴിയുമോ?” എന്നാണ് വിജയ് ബാബുവിന്റേതിനു സാമ്യമുള്ള ശബ്ദത്തില്‍ കേള്‍ക്കാന്‍ കഴിയുന്നത്. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.

ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം വിജയ് ബാബുവിനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച്‌ വൈദ്യപരിശോധന നടത്തി. ഇന്നു മുതല്‍ അടുത്ത മാസം മൂന്നാം തീയതി വരെ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറ് വരെ വിജയ് ബാബുവിനെ കസ്റ്റഡിയില്‍ വെച്ചു ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതിയുള്ളത്. വിജയ് ബാബുവുമായി ഹോട്ടലുകളില്‍ തെളിവെടുപ്പ് നടത്താനും പോലീസ് തീരുമാനിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

ഏപ്രില്‍ 22 നാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതിയുമായി നടി പോലീസിനെ സമീപിച്ചത്. ഇതിന് പിന്നാലെ പരാതിക്കാരിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തുകയും വിദേശത്ത് ഒളിവില്‍ കഴിയുകയുമായിരുന്നു. വിജയ് ബാബുവിനെ നാട്ടിലെത്തിക്കുന്നതിനായി പോലീസ് പാസ്പോര്‍ട്ട് റദ്ദാക്കുന്ന നടപടിയിലേക്ക് കടന്നിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വിജയ് ബാബു നാട്ടിലെത്തിയത്. തുടര്‍ന്ന് വിജയ് ബാബുവിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താപനില ഇനിയുമുയരും; പാലക്കാട്ട് നിയന്ത്രണങ്ങള്‍ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം

0
പാലക്കാട്: ജില്ലയില്‍ ഇനിയും താപനില ഉയരുമെന്നതിനാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അറിയിപ്പ്. യെല്ലോ...

കെപിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകരന് തിരികെ കിട്ടാൻ തെരഞ്ഞെടുപ്പ് ഫലമറിയണം : എഐസിസി...

0
ദില്ലി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്റെ മടങ്ങിവരവ് തെരഞ്ഞെടുപ്പ് ഫലം...

മലപ്പുറം നിലമ്പുരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0
മലപ്പുറം: മലപ്പുറം നിലമ്പുരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞി...

എസ്എന്‍ഡിപി യോഗം എഴുമറ്റൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ഏകദിന വ്യക്തിത്വ വികസന ക്യാമ്പ് നടത്തി

0
മല്ലപ്പള്ളി : എസ്എന്‍ഡിപി യോഗം എഴുമറ്റൂർ 1156-ാം ശാഖയുടെ ആഭിമുഖ്യത്തിൽ യുവതി...