ധീരജ്‌ വധത്തിലെ വെളിപ്പെടുത്തൽ ; ഇടുക്കി ഡിസിസി പ്രസിഡന്റിനെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ എസ്‌എഫ്‌ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ധീരജ് കൊലപാതകത്തിലെ കോണ്‍ഗ്രസ് ഗൂഢാലോചന വെളിവാക്കിയ ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ കൊലവിളി പ്രസംഗത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ചെയ്ത് അറസ്റ്റ് ചെയ്യണമന്ന് എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു. ഇടുക്കി മുരിക്കാശേരിയില്‍വെച്ച്‌ സംഘടിപ്പിച്ച പരിപാടിയില്‍ ഡിസിസി പ്രസിഡന്റ് സി പി മാത്യു നടത്തിയ കൊലവിളി പ്രസംഗത്തിലൂടെ കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മുഖം പുറത്തായി.

ധീരജ് പഠിച്ചിരുന്ന ഇടുക്കി എഞ്ചിനീയറിങ് കോളേജ് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ ഡിസിസി പ്രസിഡന്റ് തന്നെ “എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ധീരജിന്റെ  അനുഭവം ഉണ്ടാകും” എന്ന് പറഞ്ഞതിലൂടെ ധീരജിന്റെ കൊലപാതകത്തിന്റെ  ഭാഗമായി നടന്ന ഉന്നതതല ഗൂഢാലോചന പുറത്തു വരികയാണ്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ധീരജിന്റെ രക്തസാക്ഷിത്വത്തെ “ഇരന്നു വാങ്ങിയത്’ എന്ന് പറഞ്ഞതിനെയും ഇതിന്റെ കൂടെ കൂട്ടിവായിക്കണം.

വയനാട്ടിലെ സമരവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയെ ആകെ ആക്രമികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന കെ.എസ്.യുക്കാരും കോണ്‍ഗ്രസുകാരുമാണ് യഥാര്‍ത്ഥ ആക്രമകാരികള്‍ എന്ന് ഇതിലൂടെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു. ധീരജ് വധവുമായി ബന്ധപ്പെട്ട് പ്രതികളായ ഒരു പ്രവര്‍ത്തകന് എതിരെ പോലും നടപടിയെടുക്കാതെ കൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ച കോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും മനുഷ്യത്വവിരുദ്ധ നയത്തെക്കുറിച്ച്‌ കേരളം നേരത്തെതന്നെ ചര്‍ച്ച ചെയ്തതാണ്. കൊലവിളി നടത്തിയും ഭീഷണിപ്പെടുത്തിയും എസ്‌എഫ്‌ഐയെ ഇല്ലാതാക്കാമെന്ന് കിനാവ് കാണുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്.

വലതുപക്ഷത്തിന്റെ നാനാവിധ ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിച്ച്‌ എസ്‌എഫ്‌ഐയുടെ ശുഭ്രപതാക കേരളത്തിലെ ക്യാമ്പസുകളില്‍ കൂടുതല്‍ ഉയരത്തില്‍ പാറും. കേരളത്തിലാകമാനം എസ്‌എഫ്‌ഐ ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസും കെഎസ്യുവും നടത്തുന്ന ശ്രമങ്ങളെ മുഴുവന്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരും സമചിത്തതയോടെ നേരിടണമെന്നും കൊലവിളി പ്രസംഗം നടത്തിയ ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടര്‍മാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചു

0
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കടുത്ത പ്രതിസന്ധിയിലേക്ക്....

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...