നടിയെ പീഡിപ്പിച്ച കേസ് : വിജയ് ബാബു കേരളത്തിലേക്ക് – ജോർജിയയിൽ നിന്ന് ദുബൈയിൽ തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള ഊര്‍ജിത ശ്രമം തുടങ്ങി പോലീസ്. നാളെ വൈകുന്നേരത്തോടെ കേരളത്തിലെത്തിക്കാനുള്ള നീക്കമാണ് നടത്തുന്നത്. അതിനിടെ വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബൈയില്‍ തിരിച്ചെത്തിയതായി വിവരം ലഭിച്ചു. ഇതോടെയാണ് ഇയാളെ നാട്ടിലെത്തിക്കാനുള്ള ഊര്‍ജിത ശ്രമം തുടങ്ങിയത്. ഇതിനായി ദുബൈയിലെ ഇന്ത്യന്‍ എംബസിയുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

ഇയാളെ പ്രത്യേകയാത്രാരേഖ നല്‍കി നാട്ടിലെത്തിക്കാനാണ് ശ്രമം ആരംഭിച്ചത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാലാണിത്. കോടതി പറയുന്ന ദിവസം ഹാജരാകാന്‍ തയ്യാറാണെന്ന് വിജയ് ബാബു ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. വിദേശത്തേക്ക് കടന്ന വിജയ് ബാബു സമര്‍പ്പിച്ച ഹർജി ഹൈക്കോടതി പരിഗണിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്‍പില്‍ ഹാജരാവാന്‍ തയ്യാറാണെന്നും അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിജയ്ബാബു ദുബൈയില്‍ തിരിച്ചെത്തിയിരിക്കുന്നത്.

അടുത്ത വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേസ് പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കോടതിയില്‍ സമര്‍പ്പിക്കുമ്പോള്‍ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതോടെ ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി. ഇനിയും പിടിച്ചു നില്‍ക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടയാണ് നടന്‍ നിലപാട് മാറ്റിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജനങ്ങളെ ചേര്‍ത്തുപിടിച്ച് റാന്നി പഞ്ചായത്ത് : അതിദരിദ്രർക്കും ആശ്രയ കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി : പ്രകൃതിദുരന്തത്തിന്റെയും വെള്ളപ്പൊക്കത്തിന്റെയും വറുതിക്കിടയിലും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നിൽക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ആശ പ്രവര്‍ത്തകയെ നിയമിക്കുന്നു ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍...

കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു

0
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ്...

ഓണാഘോഷത്തിനിടെ ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു : രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

0
കോന്നി : ജീപ്പ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് കോളേജ് വിദ്യാര്‍ഥികള്‍ക്ക്...