ഇന്ത്യയിലേക്ക് തിരികെ അയക്കരുത് , ബ്രിട്ടനില്‍ കഴിഞ്ഞുകൊള്ളാം ; വിവാദ വ്യവസായി വിജയ് മല്യ

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ അയക്കാനുള്ള നീക്കത്തിനെതിരെ വിവാദ വ്യവസായി വിജയ് മല്യ കോടതിയെ സമീപിച്ചു. ഇന്നലെയാണ് റോയൽ കോർട്ട് ഓഫ് ജസ്റ്റിസിൽ മല്യ അപ്പീൽ നൽകിയത്. മജിസ്ട്രേറ്റ് കോടതി വിധിയിൽ പിഴവുകൾ ഉണ്ടെന്ന് കാട്ടിയാണ് അപ്പീൽ നൽകിയത്. 2017 ഫെബ്രുവരിയിലാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായ വിജയ് മല്യയെ വിട്ടുനൽകണമെന്ന് ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടനോട് ആവശ്യപ്പെട്ടത്.

ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ വിജയ് മല്യ ചൊവ്വാഴ്ച ലണ്ടനിലെ റോയൽ ഹൈക്കോടതിയിലെത്തി. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട മല്യ ബ്രിട്ടനിൽ അറസ്റ്റിലായതിന് പിന്നാലെതന്നെ ജാമ്യത്തിലിറങ്ങിയിരുന്നു. മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന മജിസ്ട്രേറ്റ് കോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ നേരത്തേ കോടതി അനുമതി നൽകിയിരുന്നു. അപ്പീലിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ചവരെ റോയൽ ഹൈക്കോടതി വാദം കേൾക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...

പയ്യന്നൂർ ചികിത്സാ പിഴവ്; കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

0
കണ്ണൂര്‍: പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി...

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...