റെയ്ഡുകളില്ലാത്ത ആ പഴയ ജീവിതം വേണം ; വിജയ്

For full experience, Download our mobile application:
Get it on Google Play

ചെന്നെെ: കഴി‍ഞ്ഞ ദിവസം വിജയ് ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചായിരുന്നു. പതിവ് തെറ്റിച്ച് സ്വകാര്യ ചടങ്ങായിട്ടായിരുന്നു ലോഞ്ച് നടന്നത്. കൊറോണ വെെറസ് ബാധയുടെ സാഹചര്യത്തിലായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മാത്രം പങ്കെടുത്തുകൊണ്ട് ഓഡിയോ ലോഞ്ച് നടത്തിയത്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അനിരുദ്ധിനും സഹനടന്‍ ശാന്തനുവിനും ഒപ്പം നൃത്തം ചെയ്താണ് വിജയ് സദസിനെ തുടക്കത്തില്‍ തന്നെ കെെയ്യിലെടുത്തത്.

പതിവ് പോലെ യെന്‍ നെ‌ഞ്ചില്‍ കുടിയിരുക്കും എന്ന വാചകത്തോടെയായിരുന്നു വിജയ് സംസാരിച്ച് തുടങ്ങിയത്. ആരാധകരെ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കാത്തതില്‍ അതിയായ ദുഖമുണ്ടെന്നും വിജയ് പറഞ്ഞു. സുരക്ഷ കാരണങ്ങള്‍ മൂലമാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും എല്ലാവരും ക്ഷമിക്കണമെന്നും വിജയ് പറഞ്ഞു.

എല്ലാവരും കാത്തിരുന്നത് പോലെ തന്നെ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ വിജയ് ഒളിയമ്പെയ്തു. ഇപ്പോഴത്തെ വിജയ് ഇരുപത് വര്‍ഷം മുമ്പത്തെ വിജയിയോട് എന്താകും ആവശ്യപ്പെടുക എന്ന അവതാരകന്റെ ചോദ്യത്തിന് അന്ന് ജീവിച്ചിരുന്ന ജീവിതമായിരിക്കും ആവശ്യപ്പെടുകയെന്നായിരുന്നു വിജയ് പറഞ്ഞത്.  അന്ന് സമാധാനത്തോടെയായിരുന്നു ഇരുന്നത്. റെയ്ഡുകളൊന്നുമില്ലായിരുന്നുവെന്നും താരം പറഞ്ഞു.

ജീവിതത്തില്‍ നമ്മള്‍ പുഴ പോലെയായിരിക്കണം. പുഴ സാധാരണ പോലെ ഒഴുകും, ഇഷ്ടമുള്ള ചിലര്‍ പുഴയിലേക്ക് പൂക്കള്‍ എറിയും ഇഷ്ടമില്ലാത്ത ചിലര്‍ പുഴയിലേക്ക് കല്ലെറിയും രണ്ടായാലും പുഴ ഒഴുകിക്കൊണ്ടിരിക്കുമെന്നും വിജയ് പറഞ്ഞു. പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ വരും പോകും കാര്യമാക്കേണ്ട. എതിരാളികളെ നമ്മുടെ വിജയം കൊണ്ട് ഇല്ലാതാക്കുക, നമ്മുടെ പുഞ്ചിരി കൊണ്ട് അവരെ അടക്കുക എന്നും താരം പറഞ്ഞു. ചില സമയത്ത് സത്യസന്ധനായി ഇരിക്കണമെങ്കില്‍ ഊമയായി ഇരിക്കേണ്ടി വരുമെന്നും താരം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...