ജനനായകൻ സിനിമ തടഞ്ഞതിനു കാരണം ഭയമാണെന്ന് വിജയ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: ജനനായകൻ വിവാദത്തിൽ മൗനം വെടിഞ്ഞ് നടൻ വിജയ്. സിനിമ തടഞ്ഞതിനു കാരണം ഭയമാണെന്നാണ് വിജയ്‍യുടെ പ്രതികരണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന പേടിയിലാണ് തടഞ്ഞത്. തനിക്ക് നീതി കിട്ടണമെന്നും അതിനാണ് ജനങ്ങളുടെ അടുത്ത് എത്തിയതെന്നും വിജയ് വ്യക്തമാക്കി. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ പത്രിക നൽകിയതിന് ശേഷമായിരുന്നു വിജയ്‍യുടെ പ്രതികരണം. എൽപിജി പ്രതിസന്ധിയെക്കുറിച്ചും പ്രതികരണത്തിൽ വിജയ് പരാമർശിച്ചു. ഒരുപാട് ഹോട്ടലുകളും ടീ ഷോപ്പും പൂട്ടി. എന്നാൽ തനിക്ക്‌ ബന്ധം ഇല്ലെന്ന് സ്റ്റാലിൻ പറയുന്നു. സ്വന്തം കാര്യത്തിനായി സ്റ്റാലിൻ ദില്ലിയിൽ പോയല്ലോ എന്നും വിജയ് ചോദിച്ചു. ജനങ്ങളുടെ പ്രശ്നത്തിൽ എന്ത് ചെയ്തു? ഒറ്റ ചാൻസ്‌ ചോദിച്ച വിജയ് തനിക്ക് ഒരു അവസരം നൽകണമെന്നും ആവശ്യപ്പെട്ടു. ജനങ്ങൾക്ക് തന്നെ വിശ്വസിക്കാമെന്നും വിജയ് പറഞ്ഞു.

തമിഴ്നാട്ടിൽ രണ്ടാമത്തെ മണ്ഡലത്തിലും ടിവികെ അധ്യക്ഷൻ വിജയ് നാമനിർദേശപത്രിക നൽകി. തിരുച്ചിറപ്പള്ളി ഈസ്റ്റിൽ റോഡ് ഷോ ആയി എത്തിയാണ് വിജയ് പത്രിക നൽകിയത്. മണ്ഡലത്തിൽ പ്രചാരണയോഗങ്ങളിലും വിജയ് പങ്കെടുക്കുന്നുണ്ട്. നേരത്തെ ചെന്നൈ പെരമ്പൂരിലും വിജയ് പത്രിക നൽകിയിരുന്നു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെപ്പൊക്ക് മണ്ഡലത്തിൽ പത്രിക നൽകി. നൂറുകണക്കിന് ഡിഎംകെ പ്രവർത്തകർ പങ്കെടുത്ത റോഡ്ഷോയ്ക്കും ഉദയനിധി നേതൃത്വം നൽകി. അതേസമയം ബിജെപി സ്ഥാനാർഥിപട്ടിക ഇന്ന് പുറത്തിവിടാനുള്ള തീവ്രശ്രമത്തിലാണ് പാർട്ടി കേന്ദ്ര നേതൃത്വം. കെ അണ്ണാമലൈയ്ക്ക് മത്സരിക്കാൻ സീറ്റ് കണ്ടെത്താൻ കഴിയാതെ പോകുന്നതാണ് പാർട്ടിയെ പ്രതിസന്ധിയിൽ ആക്കിയത്. കോൺഗ്രസ്സ് സ്ഥാനാർഥികളെ തീരുമാനിക്കാൻ സിഇസി യോഗം രാത്രി എട്ടരയ്ക്ക് ദി‍ല്ലിയിൽ ചേരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...