പ്രൊഫസറുമായി ബന്ധമുണ്ടെന്ന അപവാദ പ്രചരണത്തിൽ മനംനൊന്ത് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : കർണാടകയിലെ മല്ലടിഹള്ളിയിൽ പ്രൊഫസറുമായി ബന്ധമുണ്ടെന്ന അപവാദ പ്രചരണത്തിൽ മനംനൊന്ത് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കി. മല്ലടിഹള്ളിയിലെ രാഘവേന്ദ്ര ആയുർവേദ കോളേജിൽ ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ ആൻഡ് സർജറി (ബിഎഎംഎസ്) അവസാന വർഷ വിദ്യാർത്ഥിനിയായ 22 കാരിയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. സഹപാഠികളുടെ മാനസിക പീഡനത്തെ തുടർന്നാണ് മകൾ ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു. മകളുടെ മരണത്തിൽ സഹപാഠികളുടെ മാനസിക പീഡനമുണ്ടായിരുന്നു ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയുടെ പിതാവ് ഉമാശങ്കർ പരാതി നൽകിയിട്ടുണ്ട്.

മകളുടെ മരണത്തിന് സഹപാഠികൾ ഉത്തരവാദികളാണെന്ന് ഉമാശങ്കർ ആരോപിച്ചു. അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിദ്യാർത്ഥിനി കോളേജിലെ ഒരു ലക്ചറുമായി നല്ല ബന്ധം പുലർത്തിയിരുന്നു. എന്നാൽ ഇരുവരും തമ്മിൽ പ്രണയബന്ധമുണ്ടെന്ന തരത്തിൽ സഹപാഠികളിൽ ചിലർ കോളേജിൽ പ്രചരിപ്പിച്ചതായി പിതാവ് ആരോപിച്ചു. സഹപാഠികൾക്കിടയിൽ ആവർത്തിച്ചുള്ള പരിഹാസങ്ങളും അപവാദ പ്രചാരണവും തന്റെ മകൾക്ക് അപമാനവും മാനസിക വേദനയും ഉണ്ടാക്കിയെന്നും പിതാവ് പറഞ്ഞു.

അപവാദ പ്രചരണത്തിൽ മനം നൊന്ത് ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് 22 കാരി ജീവനൊടുക്കിയത്. മുറിയിൽ നിന്നും താൻ നേരിട്ട മാനസിക പീഡനം വിവരിച്ച് പെൺകുട്ടി എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുക്ക് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...