ഊരാളി അപ്പൂപ്പൻ കാവിൽ ആയുധപൂജയും എഴുത്തിനിരുത്തും നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രാചീന ജനതയുടെ മഹത്തായ ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയെ ഉണർത്തിച്ച് ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )ആയുധ പൂജയും എഴുത്തിനിരുത്തും നടന്നു. 999 മല വിളിച്ചു ചൊല്ലി പൂർവ്വിക സ്മരണയോടെ മാതാ പിതാ ഗുരുവിന് ദക്ഷിണ സമർപ്പിച്ച് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിപ്പിച്ചു. പവിത്രമായ കളരിയിൽ പൂര്‍ണ്ണമായ പ്രകൃതി സംരക്ഷണ പൂജ ഒരുക്കി ഗുരു കാരണവന്മാരെ മന മുരുകി വിളിച്ചു താംബൂലം സമർപ്പിച്ച് 999 മലകളെ വിളിച്ചു ചൊല്ലി അക്ഷരങ്ങളെ വിളിച്ചുണർത്തി ഊട്ടും പൂജയും അർപ്പിച്ച് പൂജയെടുപ്പും എഴുത്തിനിരുത്തും നടന്നു.

നാവിലും വിരൽ തുമ്പിലും ഹൃദയത്തിലും ഐശ്വര്യത്തിന്‍റെ പൊൻ കതിർ വിരിയിച്ച് നിരവധി കുരുന്നുകൾ തിരു നാമം കുറിച്ചു. പുനെല്ല് കുത്തിയ അരിയിൽ അക്ഷരങ്ങളെ ചൂണ്ടാണി വിരലാൽ എഴുതിച്ചു. കാവ്‌ മുഖ്യ ഊരാളി ഭാസ്‌ക്കരൻ, കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ എന്നിവർ കുഞ്ഞുങ്ങൾക്ക് അക്ഷരം പകർന്നു. തുടർന്ന് വിനീത് ഊരാളിയുടെ നേതൃത്വത്തിൽ വിദ്യാപൂജയും സമർപ്പിച്ചു. കാവ് സെക്രട്ടറി സലിം കുമാര്‍ , അഡ്മിനിസ്ട്രേഷൻ മാനേജർ സാബു കുറുമ്പകര, പി ആര്‍ ഒ ജയന്‍ കോന്നി എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...