കോവിഡ് മൂലം അമ്മ നഷ്ടപെട്ട സഞ്ചനമോളുടെ രണ്ടാം ജന്മദിനം നാളെ

For full experience, Download our mobile application:
Get it on Google Play

എടത്വ: കോവിഡ് ജീവൻ അപഹരിച്ചതു മൂലം അനാഥയായി തീർന്ന സഞ്ചനമോളുടെ ജന്മദിനം നാളെ. 2021 ജനുവരി 6ന് ആണ് സഞ്ചനയുടെ അമ്മ എടത്വ പാണ്ടങ്കരി പനപറമ്പിൽ ജയന്തി കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ജയന്തിയെ ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് ജയന്തിയും മകളും താമസിച്ചിരുന്നത് മാതാപിതാക്കളോടൊപ്പം വാടക വീട്ടിലായിരുന്നു. ജയന്തിയുടെ പിതാവിൻ്റെയും ജീവൻ ഒരാഴ്ചയ്ക്കുള്ളിൽ ജൂൺ 12ന് കോവിഡ് അപഹരിച്ചപ്പോൾ വാടക കൊടുക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ജയന്തിയുടെ അമ്മ ചെറുമകൾ സഞ്ചനയോടൊപ്പം പുറക്കാട്ട് ഉള്ള സഹോദരൻ്റെ വീട്ടിലേക്ക് താമസം മാറ്റി.

സഞ്ചനയ്ക്ക് 6 മാസം പ്രായമുള്ളപ്പോൾ ആണ് അമ്മയെ നഷ്ടപെടുന്നത്. ഇവരുടെ ദുരിത കഥ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞാണ് സൗഹൃദ വേദി സഹായഹസ്തവുമായി എത്തിയത്. കഴിഞ്ഞ ഒന്നര വർഷമായി എടത്വ പുത്തൻപുരയിൽ തോമസ് വർഗ്ഗീസിൻ്റെ സഹായത്തോടെ സൗഹൃദ വേദി സഞ്ചനയെയും മുത്തച്ഛിയെയും സഹായിച്ചു വരുന്നു.

ഒന്നാം ജന്മദിനത്തിൽ സൗഹൃദ വേദി ഭാരവാഹികൾ ചേർന്ന് കേക്ക് മുറിച്ചിരുന്നു. ഈ വർഷവും ലളിതമായ ചടങ്ങുകളാണ് ക്രമികരിച്ചിരിക്കുന്നത്. സഞ്ചനയുടെ അമ്മ ജയന്തിയുടെ മരണം കോവിഡ് മരണ പട്ടികയിൽ ആദ്യം ഇടം പിടിച്ചിരുന്നില്ല. തുടർന്ന് മാധ്യമങ്ങൾ വാർത്തയാക്കിയതിനെ തുടർന്ന് ആലപ്പുഴ ജില്ലാ ലീഗൽ സർവീസ് സെക്രട്ടറിയും സബ് ജഡ്ജിയുമായ ജലജാറാണിയുടെ ഇടപെടൽ മൂലം ആണ് കോവിഡ് മരണപട്ടികയിൽ ജയന്തിയുടെ പേര് വന്നതെന്ന് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

തല ചായ്ക്കുവാനൊരിടം സ്വന്തമായി ഇല്ലാത്ത ഇവർക്ക് സുമനസ്സുകളുടെ സഹായത്തോടെ തക്കതായ ജീവിതസൗകര്യം ഒരുക്കി കൊടുക്കുകയാണ് സൗഹൃദ വേദിയുടെ അടുത്ത ലക്ഷ്യം. സഞ്ചന മോളുടെ മുത്തച്ഛി വത്സലയുടെ അക്കൗണ്ട് നമ്പർ. State Bank of India. 67228354079,
Edathua Branch,
IFSC.SBIN0070096.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...