കോടതി സംരക്ഷണ ഉത്തരവ് നിലനിൽക്കേ ഭാര്യക്ക് മർദ്ദനം : ഭർത്താവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനില്‍ക്കേ ഭാര്യയെ പൊതിരെ തല്ലിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തണ്ണിത്തോട് തേക്കുതോട് അലങ്കാരത്ത് വീട്ടില്‍ നൗഷാദ് (39) ആണ് പിടിയിലായത്. ഭാര്യ ഷെറീന ബീവി (36) നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് കോന്നിയില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. മൂര്‍ത്തിമണ്‍ അംഗനവാടിയില്‍ ഹെല്‍പ്പര്‍ ആയി ജോലി നോക്കുന്ന ഷെറീന, 17 ഉം ഏഴും വയസ്സുള്ള മക്കളുമൊത്ത് താമസിക്കുകയാണ്. ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഏഴെട്ട് മാസമായി ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായി കാണിച്ച്‌ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മുമ്പാകെ ഇവര്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇതിന്മേല്‍ കോടതി ഷെറീനയ്ക്ക് അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായി മൊഴിയില്‍ പറയുന്നു.

ശാരീരികമായും മാനസികമായും ഉപദ്രവിക്കുകയോ ശല്യം ചെയ്യുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതായും അത് അറിഞ്ഞുകൊണ്ടുതന്നെ പ്രതി ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നും കാട്ടിയാണ് പോലീസില്‍ പരാതി നല്‍കിയത്. നാലുദിവസം മുമ്പ് ഡ്രൈവിങ് ജോലിക്ക് പോകുകയാണെന്ന് പറഞ്ഞു പോയ നൗഷാദ് ചൊവ്വ വെളുപ്പിന് വീട്ടില്‍ തിരിച്ചെത്തി കതക് ചവിട്ടിത്തുറന്ന് അകത്തു കയറി ഷെറീനയെ കവിളുകളിലും നെറ്റിയിലും തലയ്ക്കും പലതവണ അടിക്കുകയായിരുന്നു.

ഹാളില്‍ കിടന്ന ഊണുമേശ തല്ലിപ്പൊട്ടിച്ച്‌ വെളിയില്‍ എറിഞ്ഞു. മുറ്റത്തു നിന്ന ഇയാളുടെ അനുജന്‍ ഷഫീക് പിടിച്ചുമാറ്റുകയായിരുന്നു. നൗഷാദിനെ പേടിച്ച്‌ അയല്‍വാസികള്‍ ആരും ബഹളവും വഴക്കും കേട്ടാലും തിരിഞ്ഞുനോക്കാറില്ല എന്ന് അന്വേഷണത്തില്‍ വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് ഐ ഷെരീഫ് കുമാറിന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...