തിരുവനന്തപുരം : കോണ്‍ഗ്രസിലേക്ക് ഇനിയില്ലെന്ന് രാജിവെച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ്. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ആശയപരമായ വ്യത്യാസമാണ് രാജിക്ക് കാരണം. ജാതിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മുഖ്യഘടകം. നേമത്തുള്‍പ്പെടെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന സമീപനാണ് നേതാക്കളില്‍ നിന്നുണ്ടാവുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം കഴിയുന്നതോടെ അസംതൃപ്തരായ നേതാക്കളുടെയെണ്ണം കൂടുമെന്നും വിജയന്‍ തോമസ് പറഞ്ഞു. അതേസമയം രാജിവെച്ച് ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം നിഷേധിക്കാതിരുന്ന വിജയന്‍ തോമസ് നിലപാട് വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നും പറഞ്ഞു.