വിജയയുടെ സത്യപ്രതിജ്ഞ : പാലക്കാട് ആഘോഷലഹരിയിൽ ആരാധകരും ടിവികെ പ്രവർത്തകരും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും സത്യപ്രതിജ്ഞാ ചടങ്ങും പാലക്കാട്ടെ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. പാലക്കാട് ആരോമ തിയേറ്ററിന് മുന്നിൽ ടിവികെ പ്രവർത്തകരും വിജയ് ഫാൻസ് അസോസിയേഷൻ പ്രവർത്തകരും ഒത്തുചേർന്ന് വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. നാസിക് ഡോളും മധുരവിതരണവുമായി ആരാധകർ ഈ ദിനം ഉത്സവമാക്കി മാറ്റി. ഏറെ കാലമായി കാത്തിരുന്ന നിമിഷമാണിതെന്നും വലിയ സന്തോഷമുണ്ടെന്നും പ്രവർത്തകർ പ്രതികരിച്ചു. വിജയയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാനുള്ള ഒരുക്കങ്ങളും ആരാധകർ തിയേറ്ററിന് മുന്നിൽ പൂർത്തിയാക്കിയിട്ടുണ്ട്. വിജയയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ പാലക്കാടേക്കും ശക്തമായി കൊണ്ടുവരുമെന്ന് പാലക്കാട് ടിവികെ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

“തമിഴ്‌നാട് ഫുൾ മാറും” എന്ന മുദ്രാവാക്യമുയർത്തിയാണ് യുവാക്കളും കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം ആരാധകർ തടിച്ചുകൂടിയിരിക്കുന്നത്. എത്ര വലിയ പ്രതിസന്ധികൾ വന്നാലും വിജയ് അത് തരണം ചെയ്യുമെന്നും തമിഴ്‌നാടിന്റെ ചരിത്രം ഇന്നു മുതൽ തിരുത്തിക്കുറിക്കപ്പെടുമെന്നും ആരാധകർ വിശ്വസിക്കുന്നു. മുതിർന്ന ആരാധകർ മുതൽ കൊച്ചു കുട്ടികൾ വരെ വിജയയുടെ ഈ പുതിയ ചുവടുവെപ്പിനെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടാക്സി ഡ്രൈവറായ യുവാവിനെ കാലടി പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദ്ദിച്ചതിൽ നടപടി

0
കൊച്ചി: കാലടി പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറായ യുവാവിനെ...

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ : സ്റ്റാഫ് നഴ്സിന് പരിക്ക്

0
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...