ഹാൻ്റ വൈറസ് ബാധയുമായി ഡച്ച് കപ്പല്‍ കാനറി ദ്വീപിലേക്ക് ; 149 യാത്രക്കാര്‍ ; മൂന്ന് മരണം

For full experience, Download our mobile application:
Get it on Google Play

പാരീസ്: ഹാന്റ വൈറസ് ബാധയെത്തുടര്‍ന്ന് മൂന്നു യാത്രക്കാര്‍ മരിച്ച എംവി ഹോണ്‍ഡിയസ് എന്ന ഡച്ച് ആഡംബരക്കപ്പല്‍ സ്‌പെയിനിന് കീഴിലെ കാനറി ദ്വീപിലെത്തും. ലോകാരോഗ്യ സംഘടനയുമായി ഡച്ച് അധികൃതര്‍ നടത്തിയ ചര്‍ച്ചകളിലാണ് കപ്പല്‍ കാനറി ദ്വീപില്‍ അടുപ്പിക്കാന്‍ തീരുമാനമായത്. ഇവിടെ യാത്രികര്‍ക്ക് ആവശ്യമായ ക്വാറന്റീന്‍ സൗകര്യം ഉള്‍പ്പെടെ ഒരുക്കും. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ള 149 പേരാണ് നിലവില്‍ കപ്പലിലുള്ളത്. കപ്പലിലെ സഞ്ചാരികളായ 69ഉം 70ഉം വയസുള്ള ഡച്ച് ദമ്പതികള്‍ക്കാണ് ആദ്യമായി രോഗബാധയുണ്ടായത് എന്നാണ് കരുതുന്നത്. ഇവര്‍ ഈവര്‍ഷമാദ്യം തെക്കേ അമേരിക്കയില്‍ വിവിധയിടങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. ഇവിടെ നടത്തിയ യാത്രകള്‍ക്കിടെയാകാം ചെറുജീവികളില്‍ നിന്ന് ഹാന്റ വൈറസ് ബാധിച്ചത് എന്നാണ് നിഗമനം. ഏപ്രില്‍ ഒന്നിനാണ് ഇവര്‍ എം.വി ഹോണ്‍ഡിയസ് കപ്പലില്‍ അര്‍ജന്റീനയില്‍ നിന്ന് യൂറോപ്പിലേക്ക് തിരിച്ചത്.

വൈറസ് ബാധ തിരിച്ചറിയുന്നതിന് മുമ്പ് ഏപ്രില്‍ 24ന് ആഫ്രിക്കന്‍ തീരത്തെ സെന്റ് ഹെലേന ദ്വീപില്‍ എത്തിയ കപ്പലില്‍ നിന്ന് 29 യാത്രികര്‍ ഇറങ്ങുകയും പലരും സ്വദേശത്തേക്ക് വിമാനങ്ങളില്‍ മടങ്ങുകയും ചെയ്തിരുന്നു. യൂറോപ്പ്, വടക്കേ അമേരിക്ക, എഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ 12 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇങ്ങനെ മടങ്ങിയത്. കപ്പലില്‍ ഏപ്രില്‍ 11നാണ് വൈറസ് ബാധയെത്തുടര്‍ന്നുള്ള ആദ്യ മരണമുണ്ടാകുന്നത്. മരണകാരണം എന്താണെന്നത് സംബന്ധിച്ച് അപ്പോള്‍ വ്യക്തതയുണ്ടായിരുന്നില്ല. ഏപ്രില്‍ പകുതിയോടെ കൂടുതല്‍ യാത്രക്കാര്‍ ലക്ഷണങ്ങള്‍ കാണിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിയെയും സഖ്യശക്തികളെയും പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ പ്രധാന ലക്ഷ്യമെന്ന് എം എ ബേബി

0
തിരുവനന്തപുരം: ബിജെപിയെയും സഖ്യശക്തികളെയും പരാജയപ്പെടുത്തുകയാണ് സിപിഐഎമ്മിന്റെ പ്രധാന ലക്ഷ്യമെന്ന് പാർട്ടി ജനറൽ...

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി

0
ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി...

എനിക്ക് കാൻസർ ബാധിച്ചത് ജയിൽവാസത്തിന് പിന്നാലെ ; സഞ്ജയ് റാവുത്ത്

0
ന്യൂഡൽഹി : തനിക്ക് കാൻസർ ബാധിച്ചതിന് പിന്നിൽ ജയിൽവാസമാണെന്ന ഗുരുതര...