കൊല്‍ക്കത്ത: ഭയമില്ലാത്തവരും ജൻമനാടിനോട് സ്നേഹമുള്ളവരും ബംഗാളില്‍ സ്വാഭാാവികമായി ഒന്നിക്കുമെന്ന് മമത ബാനർജി. ആരോടും അഭ്യർത്ഥിക്കേണ്ട കാര്യമില്ല, മുൻപെങ്ങുമില്ലാത്തവിധം ടിഎംസി പ്രവർത്തകർ ആക്രമിക്കപ്പെടുകയാണ്. താൻ അധികാരത്തിൽ വന്നപ്പോൾ ആരെയും ആക്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ബിജെപി തന്റെ സുരക്ഷയടക്കം പിൻവലിച്ചു കഴിഞ്ഞു. തങ്ങളെ നിയമവിരുദ്ധമായി പരാജയപ്പെടുത്തിയതാണെന്ന് വൈകാതെ തെളിയും എന്നും മമത പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാതെ മമത ബാനർജി തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാത്തത് നാടകീയ നീക്കങ്ങൾക്ക് തയ്യാറാവുന്നു എന്ന സൂചന നല്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ബംഗാൾ മുഖ്യമന്ത്രിയെന്ന വിശേഷണം മമത ബാനർജി മാറ്റിയിരുന്നില്ല. ഇന്നലെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ പശ്ചിമബംഗാളിന്റെ 15ാമത്തെയും ,16ാമത്തെയും,17ാമത്തെയും നിയമസഭാ കാലത്തെ മുഖ്യമന്ത്രിയെന്നാണ് മാറ്റിയത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























