“വിക്രം-2ല്‍ സൂര്യക്ക് മുഴുവൻ സമയ വേഷം”

For full experience, Download our mobile application:
Get it on Google Play

‘വിക്രം-2’വിൽ താനും സൂര്യയും മുഴുവൻ സമയ കഥാപാത്രങ്ങളായിരിക്കുമെന്ന് നടൻ കമൽ ഹാസൻ. അവസാന മൂന്ന് മിനിറ്റ് മാത്രമാണ് വിക്രം-1 ൽ സൂര്യ അഭിനയിച്ചിട്ടുള്ളത്. എന്നാൽ തിയേറ്ററിൽ നിന്ന് ഏറ്റവും കൂടുതൽ കൈയടി നേടിയതും അദ്ദേഹമാണ്. “ഞാൻ ഇപ്പോൾ സൂര്യനോട് നന്ദി പറയുന്നില്ല. മറിച്ച്, അടുത്ത ചിത്രത്തിൽ തങ്ങൾ എല്ലായ്പ്പോഴും ഒരുമിച്ചായിരിക്കും” എന്നാണ് കമൽഹാസൻ പറഞ്ഞത്. വിക്രം സിനിമയെ വൻ വിജയമാക്കിയതിന് മലയാളി പ്രേക്ഷകർക്ക് നന്ദി പറയുകയും സൂര്യയെ കുറിച്ച് പരാമർശിക്കുകയും ചെയ്ത കമൽ ഹാസന്റെ വീഡിയോ വൈറലാണ്. ചിത്രത്തിന്റെ വിജയം അണിയറ പ്രവർത്തകരുടേതാണെന്ന് കമൽഹാസൻ പറഞ്ഞു.

കമല്‍ ഹാസന്റെ വാക്കുകള്‍:
നമസ്‌കാരം,
എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കും എന്റെ നമസ്‌കാരം. ഭാഷയേതായാലും നല്ല സിനിമകള്‍ എല്ലായിപ്പോഴും മലയാളികള്‍ നെഞ്ചിലേറ്റിയിട്ടുണ്ട്. ഇപ്പോള്‍ എന്നെയും എന്റെ വിക്രം സിനിമയെയും നിങ്ങള്‍ നെഞ്ചിലേറ്റിയിരിക്കുന്നു. എന്റെ ഭാഗ്യം. ശ്രീ അനിരുദ്ധ്, ഗിരീഷ് ഗംഗാധരന്‍, എഡിറ്റര്‍ ഫിലോമിന്‍, അന്‍പറിവ്, സതീഷ് കുമാര്‍ തുടങ്ങി ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പേര് അറിയാത്ത ഓരോര്‍ത്തര്‍ക്കും അവകാശപ്പെട്ടതാണ് ഈ വിജയം. അതാണ് ന്യായം. എന്റെ സഹോദരന്‍മാരായ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയ പ്രതിഭകളുടെ പടയാണ് ഈ സിനിമയുടെ വിജയത്തിന് ആധാരം. അവസാന മൂന്ന് മിനിറ്റ് വന്ന തിയേറ്ററുകളില്‍ വലിയ കയ്യടി വാങ്ങിയ എന്റെ സഹോദരന്‍ സൂര്യ എന്നോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് ഈ സിനിമയില്‍ വന്നത്. അവര്‍ക്ക് ഇപ്പോള്‍ നന്ദി പറയാതെ അടുത്ത സിനിമയില്‍ മുഴുവന്‍ സമയവും ഞങ്ങള്‍ ഒന്നിച്ച് ഉണ്ടാകുന്നതാണ്.

സംവിധായകന്‍ ലോകേഷിന് എന്നോടും സിനിമയോടും ഉള്ള അതിരറ്റ സ്‌നേഹം വിക്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഓരോ നാളിലും ഓരോ ഫ്രെയിമിലും ഞാന്‍ അറിഞ്ഞതാണ്. അതുപോലെ തന്നെയാണ് പ്രേക്ഷകര്‍ക്ക് എന്നോടുള്ള സ്‌നേഹവും. ഇതെല്ലാമാണ് വിക്രം സിനിമ വലിയ വിജയമാകാനുള്ള കാരണം. നിങ്ങളുടെ സ്‌നേഹം എന്നും എനിക്ക് ഉണ്ടായിരിക്കണം. രാജ്കമല്‍ ഇന്റർനാഷണലിന്റെ ഒരു ജോലിക്കാരന്‍, നിങ്ങളുടെ ഞാന്‍. നമസ്‌കാരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...