അഗതി സർട്ടിഫിക്കറ്റിനുള്ള അപേക്ഷ നിരസിച്ചതിന് വില്ലേജ് ഓഫിസറുടെ മുഖത്തടിച്ചു ; ഒളിവിലായിരുന്ന പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: അഗതി സർട്ടിഫിക്കറ്റ് നൽകിയില്ലെന്നാരോപിച്ച് വില്ലേജ് ഓഫിസറുടെ മുഖത്തടിച്ച കേസിലെ പ്രതിയെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പറ്റ വില്ലേജ് ഓഫിസറും തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ സ്വദേശിയുമായ കെ. പ്രദീപിനെ മുഖത്തടിച്ച കേസിലെ പ്രതി എടപ്പറ്റയിലെ ഓലപ്പാറ സ്വദേശി വീരാനാണ് (56) അറസ്റ്റിലായത്. ഒരു മാസത്തിലേറെ ഒളിവിലായിരുന്ന ഇയാൾ ഹൈകോടതിയിൽ ജാമ്യാപേക്ഷ നൽകി സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ മേയ് 25ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. വീരാൻ നൽകിയ അപേക്ഷ നിരസിച്ചതിൽ പ്രകോപിതനായി വില്ലേജ് ഓഫിസറുടെ മുഖത്തടിക്കുകയായിരുന്നു. വില്ലേജ് ഓഫിസറുടെ പരാതിപ്രകാരം വീരാനെതിരെ മേലാറ്റൂർ പോലീസ് കേസെടുത്തിരുന്നു. ഇയാളുടെ പേരക്കുട്ടിക്ക് ഡെസ്റ്റിറ്റിയൂട്ട് സർട്ടിഫിക്കറ്റ് (അഗതി സർട്ടിഫിക്കറ്റ്) ലഭിക്കുന്നതിനാണ് അപേക്ഷയുമായെത്തിയിരുന്നത്. അനർഹനെന്ന് കണ്ടെത്തിയതിനാലാണ് സർട്ടിഫിക്കറ്റ് നൽകാതിരുന്നതെന്നാണ് അധികൃതർ പറഞ്ഞിരുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....