പൊന്‍കുന്നം: കെഎസ്‌ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയില്‍ നിന്നു അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, പള്ളിക്കത്തോട് പഞ്ചായത്തുകളിലൂടെ കോട്ടയത്തേക്ക് ആരംഭിക്കുകയുണ്ടായ പുതിയ ബസിന് ലഭിച്ച ആദ്യ ദിവസത്തെ വരുമാനം 3816 രൂപയും 2-ാം ദിവസം 3693 രൂപയുമാണ്. വരുമാനം കുറഞ്ഞെങ്കിലും സര്‍വ്വീസിന് നല്ല സ്വീകരണമാണ് ലഭിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു.
നാട്ടുകാര്‍ ഏറ്റെടുത്ത സര്‍വ്വീസ് ഒരാഴ്ച കഴിയുമ്പോള്‍ മികച്ച വരുമാനം നേടുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട് പ്രദേശവാസികള്‍ പുതിയ സര്‍വ്വീസ് ആവശ്യപ്പെട്ടു ഗതാഗത മന്ത്രിക്കു നിവേദനം നല്‍കിയതിന്റെ ഭാഗമായാണ് കൂരാലി, ചെങ്ങളം, പള്ളിക്കത്തോട്, മണര്‍കാട് പള്ളി വഴി കോട്ടയത്തേക്കു ഓര്‍ഡിനറി സര്‍വ്വീസ് തുടങ്ങിയത്. എന്‍.ജയരാജ് എംഎല്‍എയാണ് ഫ്ലാഗ്‌ഓഫ് നിര്‍വഹിക്കുകയുണ്ടായത്. കെഎസ്‌ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗം സലീം പി.മാത്യു, പഞ്ചായത്തംഗം മോളിക്കുട്ടി തോമസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.