ആലപ്പുഴ : വണ്ടാനം ഗവ:നഴ്‌സിംഗ് കോളേജിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും വിമുക്തി ആപ്പിന്റെയും ഔപചാരികമായ ഉദ്ഘാടനം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറും വിമുക്തി മാനേജരുമായ കെ.ദിവാകരൻ നിർവഹിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ടി. ആർ ശ്രീദേവി അധ്യക്ഷത വഹിച്ചു. ആലപ്പുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.പി വിനയകുമാർ ലഹരി വിരുദ്ധ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പ്രിവന്റീവ് ഓഫിസർ എം.കെ ശ്രീകുമാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഷൈജ കെ. സ്വാഗതവും ലിന്റുമോൾ കൃതജ്ഞതയും പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ കെ. പ്രബീൻ, പി.ടി ഷാജി, ഷെരീഫ് എന്നിവർ പങ്കെടുത്തു.
വണ്ടാനം ഗവ.നഴ്‌സിംഗ് കോളേജിൽ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും വിമുക്തി ആപ്പിന്റെയും ഉദ്ഘാടനം നടത്തി
RECENT NEWS
Advertisment