വിനോദിനി ചോദ്യം ചെയ്യലിനായി കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ചോദ്യം ചെയ്യലിനായി കസ്റ്റംസിനു മുന്നില്‍ ഹാജരായില്ല. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി ഓഫീസില്‍ ഹാജരാവാനാണ് സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന സംഘം വിനോദിനിക്ക് നല്‍കിയ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍ ജനറല്‍ അല്‍സാബിക്കു നല്‍കിയ ഐഫോണില്‍ വിനോദിനിയുടെ പേരിലുള്ള സിം ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെ വിവരങ്ങള്‍ അറിയാനാണ് വിനോദിനിക്ക് നോട്ടീസ് നല്‍കിയത്. മകന്‍ ബിനീഷുമായി ബന്ധമുള്ള ആളുകളിലേക്കാണ് ഈ ഫോണില്‍ നിന്നു കോളുകള്‍ പോയതെന്നും ബിനീഷ് അറസ്റ്റിലായ ശേഷം ഫോണ്‍ ഉപയോഗിക്കുന്നതു നിന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയെന്നു റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

അതേസമയം സന്തോഷ് ഈപ്പനെ അറിയില്ലെന്നാണ് വിനോദിനിയും കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചത്. ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിനോദിനി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. വിനോദിനി ബുധനാഴ്ച ഹാജരാവാത്ത സ്ഥിതിക്ക് മറ്റൊരു ദിവസത്തേക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് നല്‍കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ ഊർജിതം

0
കണ്ണൂർ: രക്ഷാപ്രവർത്തനത്തിനിടെ പുഴയിലെ കുത്തൊഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തിരച്ചിൽ. നീന്തൽ വിദഗ്ധനും...

മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ

0
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പാരമർശങ്ങൾക്കെതിരെ...

ഗാർഹിക പീഡനത്തിനെതിരായ 498-എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങളിലും ബാധകം

0
ന്യൂഡൽഹി : ഗാർഹിക പീഡനത്തിനെതിരെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498A...

വയലിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണു ; ചികിത്സയിലിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട് : വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ...