Sunday, April 21, 2024 6:13 pm

വീണ്ടും ചട്ടലംഘനം ; തോമസ് ഐസക്കിനെതിരെ പരാതിയുമായി സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട പാർലമെൻറ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി തോമസ് ഐസക്ക് സി. പി. ഐ (എം) തുടർച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് പ്രചാരണം നടത്തിവരുന്നു എന്ന പരാതിയുമായി യുഡിഎഫ്. ഇതിനു മുൻപും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തോമസ് ഐസക്ക് ലംഘിച്ചു എന്നും അദ്ദേഹത്തിന് വരണാധികാരിയായ ജില്ലാ കളക്ടർ താക്കീത് നൽകിയയും ചെയ്തതാണ് എന്ന് യുഡിഎഫ് ആരോപിക്കുന്നു. സർക്കാർ സംവിധാനമായ കുടുംബശ്രീ സംവിധാനത്തെ ഉപയോഗിച്ച് തോമസ് ഐസക്ക് വീണ്ടും പെരുമാറ്റ ചട്ടം ലംഘിച്ചിരിക്കുന്നു എന്നാണ് യുഡിഎഫ് നേതാക്കളുടെ ആരോപണം. “എന്നും കുടുംബശ്രീക്കൊപ്പം” എന്ന തലക്കെട്ടോടുകൂടി കുടുംബശ്രീ പ്രവർത്തകരെ കൂടെ നിർത്തി ഫോട്ടോ എടുത്തും അവരെ സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് കൊണ്ട് ഭീഷണിപ്പെടുത്തി യോഗങ്ങൾ സംഘടിപ്പിച്ചും അത് പത്ര പേജുകൾ/ലേഖകൾ അച്ചടിച്ച് വിതരണം നടത്തുകയാണ് എന്നും ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ പരാതിയിൽ പറയുന്നു.

Lok Sabha Elections 2024 - Kerala

തോമസ് ഐസക്കിനെ വിജയിപ്പിക്കുക എന്ന തലക്കെട്ടോടുകൂടി ഇറങ്ങുന്ന ചിത്ര പേജുകൾ/ ലഘുലേഖകൾ ഏത് പ്രസ്സിൽ എത്ര കോപ്പി അച്ചടിച്ചുവെന്നോ ഒന്നും തന്നെ രേഖപ്പെടുത്തിയതായി കാണുന്നില്ല എന്നും കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. ഈ പത്ര പേജുകൾ /ലഘുലേഖകൾക്ക് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പ്രകാരമുള്ള യാതൊരു അനുമതിയും ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം ആരോപിക്കുന്നു. അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി നേടുന്ന അനുമതികൾ ചട്ടവിരുദ്ധമാണെന്നും അതിനാൽ തക്കതായ നടപടി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡൻ്റ് പരാതിയിൽ ആവശ്യപ്പെട്ടു. ചട്ട വിശുദ്ധമായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി കുടുംബശ്രീയുടെ പേരിൽ വോട്ട് അദ്യർത്ഥിക്കുന്ന തോമസ് ഐസക്കിൻ്റെ നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കാത്തപക്ഷം ഞങ്ങൾ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും ഡിസിസി പ്രസിഡൻ്റ് അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തെ സാമ്പത്തികമായി തകർത്തതിന്റെ മുഖ്യ കാരണക്കാരൻ തോമസ് ഐസക്കാണ് ; രമേശ്‌ ചെന്നിത്തല

0
പത്തനംതിട്ട : ആന്റോ അന്റണിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചൂടും ചൂരും പകർന്നു...

ആവേശത്തിരയായി ഡീൻ കുര്യാക്കോസിന്റെ പീരുമേട് പര്യടനം

0
പീരുമേട് : ആവേശം ഒട്ടും ചോരാതെയാണ് ഡീൻ കുര്യാക്കോസിന്റെ പീരുമേട് നിയോജക...

തൃശൂർ പൂര വിവാദം ഗൗരവതരമെന്ന് മുഖ്യമന്ത്രി ; പരാതികളിൽ ഡിജിപിയോട് റിപ്പോർട്ട് തേടി

0
തിരുവനന്തപുരം : തൃശൂർ പൂരം തടസ്സപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്‌നം ഗൗരവമേറിയതെന്ന് മുഖ്യമന്ത്രി...

ഫോര്‍ട്ട് കൊച്ചിക്കാര്‍ക്കിനി ആവേശം ; വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ചു

0
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ചു. കൊച്ചിന്‍...