കേരളത്തെ സാമ്പത്തികമായി തകർത്തതിന്റെ മുഖ്യ കാരണക്കാരൻ തോമസ് ഐസക്കാണ് ; രമേശ്‌ ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആന്റോ അന്റണിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചൂടും ചൂരും പകർന്നു ആവേശം വിതറി കോൺഗ്രസ് പ്രവർത്തക സമതീയംഗം രമേശ്‌ ചെന്നിത്തല ജില്ലയിൽ പ്രകടനത്തിനെത്തി. രാവിലെ 11 മണിയോടെ ഡിസിസി വൈസ് പ്രസിഡണ്ട്‌ എ സുരേഷ്‌കുമാറിന്റെ വസതിയിൽ നടന്ന കുടുംബ സംഗമത്തോടെയാണ് ചെന്നിത്തലയുടെ പര്യടനം ആരംഭിച്ചത്. തുടർന്ന് മീറ്റ് ദ പ്രസ്സ് പരിപാടിക്കുശേഷം കുമ്പഴയിൽ ഡിസിസി സെക്രട്ടറി റോജി പോൾ ഡിസ്നിയെലിന്റെ വസതിയിൽ പ്രമുഖ നേതാക്കളുമായി തിരഞ്ഞെടുപ്പ് വിലയിരുത്തലും മൂന്നരയോടെ പന്തളം മുടിയൂർക്കൊണതു കുടുംബയോഗവും നടന്നു. മോദിക്കും പിണയായിക്കുമെതിരെ ആഞ്ടിച്ചു കൊണ്ടുള്ള പ്രസംഗത്തിൽ ആന്റോആന്റണി നടത്തിയ വികസനപ്രവർത്തനങ്ങൾ അദ്ദേഹം ഊന്നി പറഞ്ഞു.

കേരളത്തെ സാമ്പത്തികമായി തകർത്തതിന്റെ മുഖ്യ കാരണക്കാരൻ തോമസ് ഐസക്കാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരും ചെന്നിത്തല വ്യക്തമാക്കി. യോഗങ്ങളിൽ കെപിസിസി ജനറൽ സെക്രട്ടറി പഴക്കുളം മധു, ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, പി. മോഹൻരാജ് യുഡിഎഫ് ചെയർമാൻ വർഗീസ് മാമൻ, കൺവീനർ എ ശംസുദ്ധീൻ, പന്തലം സുധാകരൻ ,അനീഷ് വരിക്കണാമല, തോമസ് ജോസഫ്, വെട്ടൂർ ജ്യോതിപ്രസാദ്, ജോൺസൻ വിലവിനാൽ, എലിസബേത് അബു, എം സി ഷെരിഫ്, തട്ടയിൽഹരികുമാർ, ജി രഘുനാഥ്‌, തോപ്പിൽ ഗോപകുമാർ, മാത്യു കുളത്തുങ്കൽ, എന്നിവർ സന്നിഹിതരായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...