അന്യസംസ്ഥാന  തൊഴിലാളികളുടെ ക്യാമ്പിൽ കയറി അതിക്രമം ; അഞ്ചംഗ സംഘം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം എസ്.എച്ച് മൗണ്ടിൽ അന്യസംസ്ഥാന  തൊഴിലാളികളുടെ ക്യാമ്പിൽ കയറി അതിക്രമം കാട്ടിയ അഞ്ചംഗ സംഘം പിടിയിലായി. പോലീസ് ചമഞ്ഞ് സ്ത്രീകളെ അടക്കം ഉപദ്രവിച്ചവർ അവരുടെ സ്വർണ്ണവും പണവും മോഷ്ടിച്ചു. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അഞ്ചംഗ സംഘം അന്യ സംസ്ഥാന  തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് അതിക്രമിച്ചു കയറുന്നത്. പോലീസ് ആണെന്ന് കള്ളം പറഞ്ഞ ഇവർ തൊഴിലാളികളെ ആക്രമിച്ചു. സ്ത്രീകൾക്കെതിരെയും അതിക്രമം നടത്തി. പണവും സ്വർണ്ണവും കവർന്നു.

പിറ്റേ ദിവസം രാവിലെയാണ് ഗാന്ധിനഗർ പോലീസിൽ സംഭവവുമായി ബന്ധപെട്ട് പരാതി നൽകുന്നത്. അന്വേഷണം നടത്തിയ പോലീസ് കോട്ടയം സ്വദേശികളായ സാജൻ ചാക്കോ, ഹാരിസ്, രതീഷ് കുമാർ, സിറിൽ മാത്യു, സന്തോഷ്‌ എന്നിവരെ അറസ്റ്റ് ചെയ്തു. വീട്ടിൽ അതിക്രമിച്ചു കയറൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് കേസ് എടുത്തിരിക്കുന്നത്. ഇവർക്കെതിരെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും സമാന സംഭവങ്ങളിൽ കേസ് ഉണ്ടെന്ന് പോലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർഥി സമരങ്ങളെ നേരിടുമ്പോൾ സർക്കാർ സംയമനം പാലിക്കണം : സുപ്രീം കോടതി

0
ന്യൂഡൽഹി : വിദ്യാർഥികളുടെ പ്രതിഷേധ സമരങ്ങൾ നേരിടുമ്പോൾ സർക്കാരുകളും സുരക്ഷാ സേനകളും...

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ൾ നടക്കുന്നതായി പരാതി

0
കോ​ട്ട​യം: സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളാ​യ പി.​എ​സ്.​സി​യെ​യും എം​പ്ലോ​യ്മെ​ന്‍റ്​ എ​ക്സ്​​ചേ​ഞ്ചി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി കോ​ട്ട​യം മെ​ഡി​ക്ക​ൽ...

പ്രളയഭീതിയും മാനസിക സമ്മർദ്ദവും അകറ്റാൻ ക്യാമ്പുകളിൽ കഥപറച്ചിൽ ; കോഴിക്കോട് കോർപ്പറേഷന്റെ വേറിട്ട സംരംഭം

0
കോഴിക്കോട്: പ്രളയക്കെടുതിയിൽ വീടുകൾ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടിവന്ന ജനങ്ങളുടെ...

സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ പദ്ധതി ; ഐഎസ്ഐ ബന്ധമുള്ള സംഘത്തെ പിടികൂടി പഞ്ചാബ്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിനിടെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട...