‘കർഷകർക്കെതിരായ അക്രമങ്ങൾ വോട്ട് ചെയ്യുമ്പോൾ ഓർമ വേണം’ : ബിജെപിക്കെതിരെ നിലപാട് ആവർത്തിച്ച് കർഷക സംഘടനകൾ

For full experience, Download our mobile application:
Get it on Google Play

ചണ്ഡിഗഡ്: പഞ്ചാബിൽ വോട്ടെടുപ്പ് ദിനത്തിലും ബിജെപിക്ക് എതിരെ നിലപാട് ആവർത്തിച്ച് കർഷക സംഘടനകൾ. കർഷകർക്ക് എതിരെ നടത്തിയ അക്രമങ്ങൾ വോട്ട് ചെയ്യുമ്പോൾ ഓർമയിൽ ഉണ്ടായിരിക്കണം എന്ന് സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു. 10 വർഷമായി നാഗ്പൂരിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ഈ സർക്കാർ പ്രവർത്തിച്ചത്. ആർഎസ്എസ് നിർദേശം അനുസരിച്ച് വെറുപ്പിന്‍റെ രാഷ്ട്രീയത്തിൽ ആണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്ന് കർഷക നേതാവ് സർവൻ സിംഗ് പാന്ഥർ പറഞ്ഞു. കോർപ്പറ്റ് വൽക്കരണത്തെ തോൽപ്പിക്കണം. കോർപ്പറേറ്റ് വൽക്കരണത്തിലൂടെ കർഷകരെ ദ്രോഹിച്ചു. സമരം ചെയ്യുന്ന കർഷകരെ ദില്ലിയിലേക്ക് പോകാൻ വിട്ടില്ല. യുവ കർഷകൻ ശുഭകരൺ സിംഗിനെ സമരത്തിനിടെ വെടിവച്ചു കൊന്നെന്നും കർഷക സംഘടനകൾ ഓർമിപ്പിച്ചു. ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമാണ് ഇന്ന് നടക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും.

പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കർ പ്രസാദ്, അഭിഷേക് ബാനർജി തുടങ്ങിയ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. അതിനിടെ എക്സിറ്റ് പോളുകൾ ബിജെപിയെ സഹായിക്കാനെന്ന് കോൺഗ്രസ് ആരോപിച്ചു. എക്സിറ്റ് പോൾ ചർച്ചകളോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത് ഏറെ ആലോചിച്ചെന്ന് എഐസിസി വ്യക്തമാക്കി. 90 സീറ്റ് എങ്കിലും കിട്ടും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ. 128 സീറ്റ് വരെ പ്രതീക്ഷിക്കുന്നു എന്ന് മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് തന്‍റെ താല്പര്യമെന്നും ഖാർഗെ വ്യക്തമാക്കി. വോട്ടെണ്ണൽ ദിനം ജാഗ്രത പുലർത്താനുള്ള നിർദ്ദേശം തയ്യാറാക്കുമെന്ന് ഇന്ത്യ സഖ്യം അറിയിച്ചു. ചെറിയ വ്യത്യാസമുള്ള മണ്ഡലങ്ങളിൽ ജാഗ്രതയ്ക്ക് നിർദ്ദേശം തയ്യാറാക്കും. ബൂത്ത് തല വോട്ടിംഗ് കണക്ക് എല്ലായിടത്തും ശേഖരിക്കുന്നത് ആലോചിക്കും. സർക്കാരിനായി സഖ്യ രൂപീകരണമൊന്നും ഇന്നത്തെ യോഗ അജണ്ടയിലില്ലെന്നും നേതൃത്വം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...